---
title: "വികസിത് കൃഷി സങ്കല്‍പ്പ് ക്യാമ്പയിന്‍ കൃഷി ഭവനുകളുടെ ആഭിമുഖ്യത്തില്‍ നടന്നു "
english_title: "The campaign on the concept of developed agriculture was held under the auspices of the Krishi Bhawans"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294479/the-campaign-on-the-concept-of-developed-agriculture-was-held-under-the-auspices-of-the-krishi-bhawans"
published_at: "2025-06-05T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684170d3228fc_vk.jpg"
keywords: []
---

# വികസിത് കൃഷി സങ്കല്‍പ്പ് ക്യാമ്പയിന്‍ കൃഷി ഭവനുകളുടെ ആഭിമുഖ്യത്തില്‍ നടന്നു 

> **Lead Summary:** **പേരാമ്പ്ര: **സമഗ്രവും സുസ്ഥിരവുമായ വളര്‍ച്ചക്കായി കര്‍ഷക നേതൃത്വത്തിലുള്ള നവീകരണങ്ങളെ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിടുന്ന വികസിത് കൃഷി സങ്കല്‍പ്പ് ക്യാമ്പയിന്‍ പേരാമ്പ്ര ബ്ലോക്കിലെ ചങ്ങരോത്ത്, പേരാമ്പ്ര, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ അതാത് കൃഷി ഭവനുകളുടെ ആഭിമുഖ്യത്തില്‍ നടന്നു.

## Article Content

**പേരാമ്പ്ര: **സമഗ്രവും സുസ്ഥിരവുമായ വളര്‍ച്ചക്കായി കര്‍ഷക നേതൃത്വത്തിലുള്ള നവീകരണങ്ങളെ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിടുന്ന വികസിത് കൃഷി സങ്കല്‍പ്പ് ക്യാമ്പയിന്‍ പേരാമ്പ്ര ബ്ലോക്കിലെ ചങ്ങരോത്ത്, പേരാമ്പ്ര, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ അതാത് കൃഷി ഭവനുകളുടെ ആഭിമുഖ്യത്തില്‍ നടന്നു.

കോഴിക്കോട് ജില്ലയില്‍ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനവും കൃഷി വിജ്ഞാന്‍ കേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സമീപസ്ഥരായ കൃഷിഭവനുകള്‍ ഒന്നിച്ചു ചേര്‍ന്നു നടത്തിയ ബോധവല്‍ക്കരണത്തില്‍ ഓരോ കേന്ദ്രങ്ങളിലും നിരവധി കര്‍ഷകര്‍ പങ്കെടുത്തു.

ചങ്ങരോത്ത് പ്രസിഡന്റ്  ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. ടി.കെ. നസീര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍മാരായ അഞ്ജു തോമസ്, അമല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പേരാമ്പ്രയില്‍ നടന്ന പരിപാടി പഞ്ചയത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. റീന അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍മാരായ ജിജോ ജോസഫ്, നിസാം അലി തുടങ്ങിയവര്‍ സംസാരിച്ചു.

ചക്കിട്ടപാറയില്‍ വൈസ് പ്രസിഡന്റ് ചിപ്പി മനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ ശശി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍മാരായ ഷെറിന്‍ റിഹാദ്, രശ്മനായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ വിദഗ്ധരും ശാസ്ത്രജ്ഞന്‍മാരുമായ ഡോ. അബ്ദുള്‍ ഹാരീസ്, ഡോ. കേശവ് കുമാര്‍, ഡോ. മുരുകദാസ്, ഡോ. കെ.വി. അഖിലേഷ്, ഡോ. പി.എസ്. മനോജ് തുടങ്ങിയവര്‍ ക്ലാസുകളെടുത്ത് സംശയങ്ങള്‍ക്ക് നിവാരണവും നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294479/the-campaign-on-the-concept-of-developed-agriculture-was-held-under-the-auspices-of-the-krishi-bhawans)