---
title: "അടുക്കളത്തോട്ടത്തില്‍ വിളവെടുപ്പിന്റെ വിസ്മയം; ബഷീറിന്റെ 'ഇളവന്‍' കൗതുകമായി"
english_title: "The wonder of harvesting in the kitchen garden; Basheer's 'Ilavan' is a curiosity"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294485/the-wonder-of-harvesting-in-the-kitchen-garden-basheers-ilavan-is-a-curiosity"
published_at: "2025-06-05T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684175b948df8_basheer.jpg"
keywords: []
---

# അടുക്കളത്തോട്ടത്തില്‍ വിളവെടുപ്പിന്റെ വിസ്മയം; ബഷീറിന്റെ 'ഇളവന്‍' കൗതുകമായി

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര പഞ്ചായത്ത് എരവട്ടൂര്‍ പതിനേഴാം വാര്‍ഡിലെ ചിത്രകാരനും അധ്യാപകനുമായ ചിത്രകൂടം ബഷീര്‍ സ്വന്തം വീട്ടിലെ അടുക്കളത്തോട്ടത്തില്‍ നടത്തിയ പച്ചക്കറി കൃഷിയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. നരികിലപ്പുഴയ്ക്ക് സമീപം പാറപ്പുറം റോഡിലുള്ള സ്വന്തം വീട്ടിലെ അടുക്കള തോട്ടത്തില്‍ വിളവെടുത്തത് 9.590 കിലോഗ്രാം ഭാരമുള്ള, 45 സെന്റീമീറ്റര്‍ നീളമുള്ള ഇളവന്‍ പച്ചക്കറിയാണ്.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര പഞ്ചായത്ത് എരവട്ടൂര്‍ പതിനേഴാം വാര്‍ഡിലെ ചിത്രകാരനും അധ്യാപകനുമായ ചിത്രകൂടം ബഷീര്‍ സ്വന്തം വീട്ടിലെ അടുക്കളത്തോട്ടത്തില്‍ നടത്തിയ പച്ചക്കറി കൃഷിയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. നരികിലപ്പുഴയ്ക്ക് സമീപം പാറപ്പുറം റോഡിലുള്ള സ്വന്തം വീട്ടിലെ അടുക്കള തോട്ടത്തില്‍ വിളവെടുത്തത് 9.590 കിലോഗ്രാം ഭാരമുള്ള, 45 സെന്റീമീറ്റര്‍ നീളമുള്ള ഇളവന്‍ പച്ചക്കറിയാണ്.

ഇത് പരമ്പരാഗത കൃഷിയല്ല. നല്ലയിനം വിത്ത്, ജൈവ വളങ്ങള്‍ എന്നിവ മാത്രം ഉപയോഗിച്ച്, ദിനംപ്രതി വെറും 5 മിനിറ്റ് സമയം മാറ്റിവെച്ചാണ് ഈ വിളവെടുപ്പ് നേടിയതെന്ന് ബഷീര്‍ പറഞ്ഞു. ''വെളിയില്‍ നിന്നും എത്തുന്ന മിക്ക പച്ചക്കറികളിലും അമിതമായ രാസവളങ്ങളും കീടനാശിനികളും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതായി ആരോഗ്യ വകുപ്പ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിന്റെ മറുപടിയായി വീട്ടുമുറ്റത്ത് ഗ്രോ ബാഗുകളിലായാലും ഇത്തരത്തില്‍ ആരോഗ്യമുള്ള പച്ചക്കറികള്‍ നമുക്ക് വളര്‍ത്താം,'' എന്നാണ് ബഷീറിന്റെ സന്ദേശം.

ബഷീറിന്റെ ഈ വിജയകഥ ഇനി മറ്റുള്ളവര്‍ക്കും പ്രചോദനമാകണമെന്നാണ് പ്രതീക്ഷ. ഇത്തരത്തിലുള്ള ശ്രമങ്ങളെ പഞ്ചായത്ത്, കൃഷി വകുപ്പ് തുടങ്ങി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രോത്സാഹിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294485/the-wonder-of-harvesting-in-the-kitchen-garden-basheers-ilavan-is-a-curiosity)