---
title: "വിദ്യാ വനത്തിലേക്ക് ഒരു തൈനടീല്‍ ഉദ്ഘാടനം "
english_title: "A tree plantation was inaugurated towards the Vidya Vanam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294568/a-tree-plantation-was-inaugurated-towards-the-vidya-vanam"
published_at: "2025-06-05T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841dc440ba0d_aklo.JPG"
keywords: []
---

# വിദ്യാ വനത്തിലേക്ക് ഒരു തൈനടീല്‍ ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര എയുപി സ്‌കൂള്‍, ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാ വനത്തിലേക്ക് ഒരു തൈനടീല്‍ ഉദ്ഘാടനം സ്‌ക്കൂള്‍ മാനേജര്‍ അലങ്കാര്‍ ഭാസ്‌ക്കരന്‍ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര എയുപി സ്‌കൂള്‍, ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാ വനത്തിലേക്ക് ഒരു തൈനടീല്‍ ഉദ്ഘാടനം സ്‌ക്കൂള്‍ മാനേജര്‍ അലങ്കാര്‍ ഭാസ്‌ക്കരന്‍ നിര്‍വ്വഹിച്ചു.

എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ വൃക്ഷ തൈ നട്ടു. പ്രധാനധ്യാപകന്‍ പി.പി. മധു അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ക്ലമ്പ് കണ്‍വീനര്‍ കെ.എം സാജു, സി.പി.എ അസീസ്, ടി.കെ ഉണ്ണികൃഷ്ണന്‍, ടി.ആര്‍ സത്യന്‍, ഇ ഷാഹി, എം.സി സ്മിത, സൂര്യ സുരേഷ്, എസ് സുജ, വി.എം ജസീല, കെ.എസ് അഥീന തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294568/a-tree-plantation-was-inaugurated-towards-the-vidya-vanam)