---
title: "വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്"
english_title: "Malabar Gold & Diamonds celebrates Environment Day by planting trees at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294617/malabar-gold-diamonds-celebrates-environment-day-by-planting-trees-at-perambra"
published_at: "2025-06-06T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68427879d8607_malabar.JPG"
keywords: []
---

# വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്

> **Lead Summary:** **പേരാമ്പ്ര: **മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പേരാമ്പ്ര ഷോറൂമില്‍ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. വൃക്ഷതൈ നട്ട് വിതരണവും, ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന പരിപാടിയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.

## Article Content

**പേരാമ്പ്ര: **മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പേരാമ്പ്ര ഷോറൂമില്‍ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. വൃക്ഷതൈ നട്ട് വിതരണവും, ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന പരിപാടിയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.

പേരാമ്പ്ര ഷോറൂം സ്റ്റോര്‍ ഹെഡ് കെ.കെ റനീഷ് അധ്യക്ഷത വഹിച്ചു. പേരാമ്പ്രയിലെ പ്രശസ്ത കര്‍ഷകനായ അബ്രഹാം ദേവര്‍ക്കോട്ടയില്‍, ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം വിനോദ് തിരുവോത്ത്, ബാദുഷ അബ്ദുല്‍ സലാം, നടുക്കണ്ടി മൂസ ഹാജി, ഷോറൂം മാനേജര്‍ എം.കെ ഷമീര്‍, പിആര്‍ഒ ഷമീര്‍ പി.സി, എച്ച്.ആര്‍ മാനേജര്‍ ജിനേഷ്, പരിപാടിയുടെ കോഡിനേറ്റര്‍മാരായ വിഷ്ണു ചന്ദ്രന്‍, മാത്യു ഫ്രാന്‍സിസ് എന്നിവരും മറ്റ് മാനേജ്‌മെന്റ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

മാര്‍ക്കറ്റിംഗ് മാനേജര്‍ സജിത്ത് സ്വാഗതവും പിആര്‍ഒ ഷമീര്‍ പി.സി നന്ദിയും പറഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ചു.

തുടര്‍ന്ന് സികെജി ഗവ. കോളേജ്, പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഫയര്‍ സ്റ്റേഷന്‍, എയുപി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കും, ഷോറൂം സന്ദര്‍ശിച്ച ഉപഭോക്താക്കളിലേക്കും വൃക്ഷതൈകള്‍ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294617/malabar-gold-diamonds-celebrates-environment-day-by-planting-trees-at-perambra)