---
title: "പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷമാക്കി"
english_title: "Environment Day celebrated with various programs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294638/environment-day-celebrated-with-various-programs"
published_at: "2025-06-06T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684285ceddec4_11.JPG"
keywords: []
---

# പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷമാക്കി

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര പഞ്ചായത്ത് ആയുര്‍വേദ ഡിസ്പന്‍സറിയില്‍ പരിസ്ഥിതി ദിനം ആചരിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന ഔഷധ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പുതുക്കുടി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.ആര്‍. അമ്പിളി, വി.കെ. രമേശന്‍, സഫ മജീദ്, കെ.പി. ശ്രീധരന്‍, കെ.സി. കരുണാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര പഞ്ചായത്ത് ആയുര്‍വേദ ഡിസ്പന്‍സറിയില്‍ പരിസ്ഥിതി ദിനം ആചരിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന ഔഷധ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പുതുക്കുടി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.ആര്‍. അമ്പിളി, വി.കെ. രമേശന്‍, സഫ മജീദ്, കെ.പി. ശ്രീധരന്‍, കെ.സി. കരുണാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

**മേപ്പയ്യൂര്‍:** വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ പ്രസിഡന്റ് എ ആമിന ഫലവൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു.

**

കെ.കെ റംല, സറീന കേളോത്ത്, സൗഫി താഴക്കണ്ടി, വഹീദ പാറേമ്മല്‍, സല്‍മ നന്‍മനക്കണ്ടി, സഫിയ പടിഞ്ഞാറയില്‍, വി.കെ സീനത്ത്, സലീന ഷമീര്‍ പേരാമ്പ്ര, നസീമ വാഴയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പേരാമ്പ്ര: **പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം കൂടുതല്‍ ജാഗ്രതയോടെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍, കിഴക്കന്‍ പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തില്‍ വിവിധങ്ങളായ പരിപാടികളോടെ ആചരിച്ചു. മൃഗാശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ഡോ. സി വിജിത വൃക്ഷതൈ നട്ട് പ്രകൃതിയോട് സൗഹൃദപരമായൊരു സന്ദേശം കൈമാറി. ചടങ്ങില്‍ വി. ഗോപി അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി സംരക്ഷണത്തില്‍ മികവുള്ള സംഭാവനകള്‍ നല്‍കിയ മുതിര്‍ന്ന കര്‍ഷകരായ ചാത്തോത്ത് ഇബ്രാഹിം ഹാജിയേയും ടി.കെ. കുഞ്ഞികൃഷ്ണനേയും ഗ്രന്ഥാലയ പ്രസിഡന്റ് ഉമ്മര്‍ തണ്ടോറയും സെക്രട്ടറി വി. ഗോപിയും ചേര്‍ന്ന് ആദരിച്ചു. കെ.കെ. ഫാത്തിമ, കെ.കെ. ശ്രീധരന്‍, കെ.സി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ലൈബ്രേറിയന്‍ കെ.ടി റീജ നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനാഘോഷം സ്മരണീയമാകുന്നത് അതിന്റെ സന്ദേശങ്ങളിലൂടെയാണ്. പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതിക്കും മനുഷ്യാരോഗ്യത്തിനും ഉണ്ടാക്കുന്ന ഭീഷണി, കൃഷിയിലേക്കുള്ള ദോഷപരിണാമങ്ങള്‍, വായു മലിനീകരണം എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചും പരിപാടിയില്‍ ചര്‍ച്ച ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294638/environment-day-celebrated-with-various-programs)