---
title: "വൃക്ഷതൈ നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു"
english_title: "World Environment Day was celebrated by planting trees at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294717/world-environment-day-was-celebrated-by-planting-trees-at-perambra"
published_at: "2025-06-06T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842cb5469bab_bblu.JPG"
keywords: []
---

# വൃക്ഷതൈ നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഈസ്റ്റ് എല്‍പി സ്‌കൂളില്‍ വൃക്ഷതൈ നട്ട് ബ്ലൂമിംഗ് ആര്‍ട്‌സിന്റെ പരിസ്ഥിതി ദിനാഘോഷം നടന്നു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രീനിലയം വിജയന്‍ ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് ട്രഷറര്‍ കെ.എം സുരേഷ് അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി എം.കെ. കുഞ്ഞമ്മത്, എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ.പി. രാമചന്ദ്രന്‍ , സി. നാരായണന്‍, കെ. ശ്രീധരന്‍, യൂത്ത് ഫോറം സെക്രട്ടറി ജെ.എസ്. ഹേമന്ത്, സ്‌കൂള്‍ പ്രധാനധ്യാപികകെ.പി. ബീന തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഈസ്റ്റ് എല്‍പി സ്‌കൂളില്‍ വൃക്ഷതൈ നട്ട് ബ്ലൂമിംഗ് ആര്‍ട്‌സിന്റെ പരിസ്ഥിതി ദിനാഘോഷം നടന്നു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രീനിലയം വിജയന്‍ ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് ട്രഷറര്‍ കെ.എം സുരേഷ് അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി എം.കെ. കുഞ്ഞമ്മത്, എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ.പി. രാമചന്ദ്രന്‍ , സി. നാരായണന്‍, കെ. ശ്രീധരന്‍, യൂത്ത് ഫോറം സെക്രട്ടറി ജെ.എസ്. ഹേമന്ത്, സ്‌കൂള്‍ പ്രധാനധ്യാപികകെ.പി. ബീന തുടങ്ങിയവര്‍ സംസാരിച്ചു.

**ആവള:** ജൂണ്‍ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന് ആവളയില്‍ തുടക്കമായി.

**

എഐവൈഎഫ് മഠത്തില്‍ മുക്ക് യൂണിറ്റ് സെക്രട്ടറിയും ചെറുവണ്ണൂര്‍ മേഖല കമ്മിറ്റി അംഗവുമായിരുന്ന അമലിന്റെ ഓര്‍മ്മയ്ക്കായി മണ്ഡലത്തിലെ എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും ഓര്‍മ്മ മരം നടുന്ന പരിപാടിക്ക് മഠത്തില്‍ മുക്ക് യൂണിറ്റില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് എഐവൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ധനേഷ് കാരയാട് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് അഖില്‍ കേളോത്ത് അധ്യക്ഷത വഹിച്ചു. കെ നാരായണ കുറുപ്പ്, കെ.എം ബിജിഷ, ഹമീദ്, വി.സി ബിജു, നാരായണന്‍ മലയില്‍, കെഎം ലെനീഷ്, അലോക് ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഫിദല്‍ ബിനോയ്, എ.ജെ നേഹ, കാര്‍ത്തിക് ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നൊച്ചാട് : **നൊച്ചാട് എഎല്‍പി സ്‌കൂളിലെ പരിസ്ഥിതി ദിന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വൃക്ഷത്തൈ നല്‍കി.

**

ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് കെ.കെ ഷനോജ് അധ്യക്ഷത വഹിച്ചു. എംപിടിഎ പ്രസിഡണ്ട് സജിത വരുണ്‍, പ്രധാനധ്യാപിക എ.സി റീന, ബിന്ദുകല, സി.കെ അജീഷ്, അനഘ തുടങ്ങിയവര്‍ സംസാരിച്ചു.

പേരാമ്പ്ര:** ലോക പരിസ്ഥിതി ദിനത്തില്‍ മുളിയങ്ങല്‍ കെ.കെ കണാരന്‍ പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തില്‍ വൃക്ഷ തൈനടല്‍ ഉദ്ഘാടനം മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേര്‍സണ്‍സ് യൂണിയന്‍ ജില്ലാ പ്രഡിഡന്റ്‌റുമായ കുഞ്ഞബ്ദുള്ള വാളൂര്‍ നിര്‍വ്വഹിച്ചു.

ലൈബ്രറി കൗണ്‍സില്‍ താലൂക്ക് അംഗം ഗോവിന്ദന്‍, മുന്‍ പഞ്ചായത്ത് അംഗം അരിയന്‍, പി അശ്വനി, കെ.ടി സിന്ധു, ലിജി വടക്കേക്കൊല്ലറോത്ത്, ലൈബ്രറി സെക്രട്ടറി കെ.കെ വിജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294717/world-environment-day-was-celebrated-by-planting-trees-at-perambra)