---
title: " വന്മുകം - എളമ്പിലാട് എംഎല്‍പി സ്‌കൂളിന് പ്രഥമ ഹരിത വിദ്യാലയ പുരസ്‌കാരം"
english_title: "Vanmukam - Elambilad MLP School wins first Green School Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294733/vanmukam-elambilad-mlp-school-wins-first-green-school-award"
published_at: "2025-06-06T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684302bc21c89_aswr.JPG"
keywords: []
---

#  വന്മുകം - എളമ്പിലാട് എംഎല്‍പി സ്‌കൂളിന് പ്രഥമ ഹരിത വിദ്യാലയ പുരസ്‌കാരം

> **Lead Summary:** ചിങ്ങപുരം:** **പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ മണലില്‍ മോഹനന് ലഭിച്ച സംസ്ഥാന സര്‍ക്കാറിന്റെ 'പരിസ്ഥിതി മിത്രം' അവാര്‍ഡ് തുക ഉപയോഗപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ജില്ലാതല ഹരിത വിദ്യാലയ പുരസ്‌കാരം എല്‍പി വിഭാഗത്തില്‍ ചിങ്ങപുരം വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളിന് ലഭിച്ചു.

## Article Content

ചിങ്ങപുരം:** **പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ മണലില്‍ മോഹനന് ലഭിച്ച സംസ്ഥാന സര്‍ക്കാറിന്റെ 'പരിസ്ഥിതി മിത്രം' അവാര്‍ഡ് തുക ഉപയോഗപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ജില്ലാതല ഹരിത വിദ്യാലയ പുരസ്‌കാരം എല്‍പി വിഭാഗത്തില്‍ ചിങ്ങപുരം വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളിന് ലഭിച്ചു.

കഴിഞ്ഞ അധ്യയന വര്‍ഷം നടത്തിയ ശ്രദ്ധേയമായ പരിസ്ഥിതി പ്രവര്‍ത്തനങ്ങളാണ് ഈ വിദ്യാലയത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ പുരസ്‌കാരം നാലാം ക്ലാസ് ലീഡര്‍ എസ്. ആദിഷിന് കൈമാറി. മൂടാടി ഗ്രാമ പഞ്ചായത്ത് അംഗം ടി.എം. രജുല അധ്യക്ഷത വഹിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വ്വാഹക സമിതി അംഗം പി.എം. വിനോദ് കുമാര്‍, ജില്ലാ ആരോഗ്യ വിഷയ സമിതി കണ്‍വീനര്‍ കെ.സി. ദിലീപ്, ജില്ലാ കമ്മറ്റി അംഗം കെ.എം. പ്രബിന, കൊയിലാണ്ടി മേഖലാ സെക്രട്ടറി എ. ബാബുരാജ്, മേഖലാ ട്രഷറര്‍ രാധാകൃഷ്ണന്‍ പൊക്രാടത്ത്, വീക്കുറ്റിയില്‍ രവി, മൊയ്തീന്‍ ഹാജി കൊയിലോത്ത്, ശ്രീനിവാസന്‍ കുനിയില്‍, കെ.പി. പ്രഭാകരന്‍, പി.കെ. റഫീഖ്, സുഷ എളമ്പിലാട് തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപിക എന്‍.ടി.കെ. സീനത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ വൈസ് പ്രസിഡന്റ് മൃദുല ചാത്തോത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294733/vanmukam-elambilad-mlp-school-wins-first-green-school-award)