---
title: "മാരക മയക്കുമരുന്നായ മെത്താംഫിറ്റാമിനുമായി യുവാവ് പിടിയില്‍ "
english_title: "Youth arrested with deadly drug methamphetamine"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294748/youth-arrested-with-deadly-drug-methamphetamine"
published_at: "2025-06-07T00:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684338004ad3f_mefthan.JPG"
keywords: []
---

# മാരക മയക്കുമരുന്നായ മെത്താംഫിറ്റാമിനുമായി യുവാവ് പിടിയില്‍ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശ്വിന്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍, 5 ഗ്രാം മെത്താംഫിറ്റാമിനുമായി ഉള്ളിയേരി മാമ്പൊയില്‍ സ്വദേശി നുരയംപുറത്ത് മീത്തല്‍ ജീവന്‍ എന്നറിയപ്പെടുന്ന ജീവരത്‌ന നെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശ്വിന്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍, 5 ഗ്രാം മെത്താംഫിറ്റാമിനുമായി ഉള്ളിയേരി മാമ്പൊയില്‍ സ്വദേശി നുരയംപുറത്ത് മീത്തല്‍ ജീവന്‍ എന്നറിയപ്പെടുന്ന ജീവരത്‌ന നെ പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്- കുറ്റ്യാടി, ഉള്ളിയേരി- കോഴിക്കോട്, റൂട്ടിലെ ചില സ്വകാര്യ ബസ്സുകളിലെ ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് ഇയാളില്‍ നിന്നും 'മെത്ത് 'എന്നും 'എക്സ്റ്റസി' എന്നും അറിയപ്പെടുന്ന മെത്താംഫിറ്റാമിന്‍ വാങ്ങി ഉപയോഗിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഉള്ള്യേരിയി ലെ സ്വകാര്യ കോളേജുകളില്‍ ഉള്‍പ്പെടെ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്കും ഇയാള്‍ മയക്കുമരുന്ന് നല്‍കുന്നതായും സൂചനയുണ്ട്.

ഇയാളെ മാസങ്ങള്‍ക്ക് മുന്‍പ് ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിന് പേരാമ്പ്ര എക്‌സൈസ് സിഐ അശ്വിന്‍ കുമാര്‍ പിടികൂടി കേസ് എടുത്തിട്ടുള്ളതാണ്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍, ചന്ദ്രന്‍ കുഴിച്ചാലില്‍, സിവില്‍ എക്സൈസ് ഓഫീസര്‍ രൂപേഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഷൈനി, സിവില്‍ എക്സൈസ് ഡ്രൈവര്‍ ദിനേശ് എന്നിവരും പാര്‍ട്ടിയില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294748/youth-arrested-with-deadly-drug-methamphetamine)