---
title: "പരിസ്ഥിതി ദിനാചരണം ആഘോഷമാക്കി"
english_title: "Environment Day celebrated at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294830/environment-day-celebrated-at-perambra"
published_at: "2025-06-07T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843e1ce76355_apo.JPG"
keywords: []
---

# പരിസ്ഥിതി ദിനാചരണം ആഘോഷമാക്കി

> **Lead Summary:** **കൂത്താളി : **പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൂത്താളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്‌സ് & ഗൈഡ്‌സ്, എന്‍എസ്എസ് സംയുക്തമായി സ്‌കൂളില്‍ പരിസ്ഥിതി ദിനചാരണം നടത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു പരിപാടി ഉദ്ഘാടനം ചെയ്യുകയും 25 ഫല വൃക്ഷതൈകള്‍ സ്‌കൂളിന് സമ്മാനിക്കുകയും, ലഹരി വിരുദ്ധ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

## Article Content

**കൂത്താളി : **പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൂത്താളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്‌സ് & ഗൈഡ്‌സ്, എന്‍എസ്എസ് സംയുക്തമായി സ്‌കൂളില്‍ പരിസ്ഥിതി ദിനചാരണം നടത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു പരിപാടി ഉദ്ഘാടനം ചെയ്യുകയും 25 ഫല വൃക്ഷതൈകള്‍ സ്‌കൂളിന് സമ്മാനിക്കുകയും, ലഹരി വിരുദ്ധ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

**

കൂത്താളി കൃഷി ഭവന്‍ കൃഷി ഓഫീസര്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ് ശാലിനി, നൗഷാദ്, സ്‌കൗട്ട് ഗൈഡ്, റോവര്‍ റേഞ്ചര്‍ യൂണിറ്റ് ലീഡര്‍, പ്രിന്‍സിപ്പല്‍ ഷിബിത, വിഎച്ച്എസ്എസ് വിഭാഗം പ്രിന്‍സിപ്പല്‍ ശ്രീജ, വി.കെ ബാബു, മുതിര്‍ന്ന കര്‍ഷകന്‍ കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പേരാമ്പ്ര : **ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജി ജയരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

**

കോളെജ് ഗവേണിങ് ബോഡി ചെയര്‍മാന്‍ എ.കെ തറുവയ് ഹാജി , സ്റ്റാഫ് സെക്രട്ടറി ടി ഷിജു കുമാര്‍, ഗ്രീഷ്മ തുടങ്ങിയവര്‍ സംസാരിച്ചു. ഫുഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്ഒഡി പി.കെ അബ്ദുള്‍ മാലിക് സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി ഹരി ഗോവിന്ദ് നന്ദിയും പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീട്ടില്‍ ഒരു കറിവേപ്പ് എന്ന പദ്ധതിയുടെ ഭാഗമായി കോളേജ്,പരിസരത്തെ വീടുകളില്‍ കറിവേപ്പിന്‍ തൈ വിതരണം ചെയ്തു.

പേരാമ്പ്ര: **ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള കുട്ടോത്ത് വായനശാല പരിസരത്ത് ഫലവൃക്ഷതൈ നടല്‍ നടത്തി. പ്രകൃതിയോടുള്ള സ്നേഹവും സംരക്ഷണവും ഊട്ടിയുറപ്പിക്കാനുള്ള സന്ദേശവുമായി സംഘടിപ്പിച്ച പരിപാടി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സംഘം പ്രസിഡന്റ് എം.പി. ഇന്ദിര നിര്‍വഹിച്ചു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ അടിയന്തരതയെക്കുറിച്ചുള്ള ബോധവത്കരണം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം.

പരിസ്ഥിതി സംരക്ഷണത്തിനും സമൂഹ വികസനത്തിനുമായി മുന്നിട്ടിറങ്ങുന്നവരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ചുവടുകള്‍ ഒരുക്കിയതെന്ന് സംഘ നിര്‍വാഹകര്‍ വ്യക്തമാക്കി. സംഘ ഡയറക്ടര്‍മാരായ സി.എം. ശ്രീകല, വി.എം. ശാന്ത, സി. സുജിത്, കെ.കെ. ബാലകൃഷ്ണന്‍, എന്‍.കെ. മോഹനന്‍, പി. യൂസഫ്, യു.ആര്‍. നിഷ തുടങ്ങിയവര്‍ പരിപാടിയില്‍ ആശംസകളും സന്ദേശങ്ങളും പങ്കുവെച്ചു. പ്രകൃതിയോടൊപ്പം സമതുലിതമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ പ്രസക്തി അവരുടെ പ്രസംഗങ്ങളില്‍ പ്രത്യേകം ഉദ്ഘോഷിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294830/environment-day-celebrated-at-perambra)