---
title: "രക്ഷാകര്‍തൃ സംഗമം സംഘടിപ്പിച്ച് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍"
english_title: "Nochad Higher Secondary School organizes parents' meet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294862/nochad-higher-secondary-school-organizes-parents-meet"
published_at: "2025-06-07T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68440509bfeea_hss.JPG"
keywords: []
---

# രക്ഷാകര്‍തൃ സംഗമം സംഘടിപ്പിച്ച് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

> **Lead Summary:** **പേരാമ്പ്ര: **2025 2026 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി പൊതു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ ഒന്നാം ഘട്ട രക്ഷാകര്‍തൃ സംഗമം സംഘടിപ്പിച്ചു. പ്രധാനധ്യാപിക ടി.കെ. റാബിയ ഉദ്ഘാനം ചെയ്തു. എസ്എസ്എല്‍സി പഠന പ്രവര്‍ത്തന രൂപരേഖ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.ടി. ആരിഫത്ത് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.

## Article Content

**പേരാമ്പ്ര: **2025 2026 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി പൊതു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ ഒന്നാം ഘട്ട രക്ഷാകര്‍തൃ സംഗമം സംഘടിപ്പിച്ചു. പ്രധാനധ്യാപിക ടി.കെ. റാബിയ ഉദ്ഘാനം ചെയ്തു. എസ്എസ്എല്‍സി പഠന പ്രവര്‍ത്തന രൂപരേഖ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.ടി. ആരിഫത്ത് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.

ജൂണ്‍ മാസം മുതല്‍ മാര്‍ച്ച് മാസം വരെയുള്ള അക്കാദമിക് തനത് പ്രവര്‍ത്തനങ്ങളാണ് രൂപരേഖയില്‍ ഉള്‍ക്കൊള്ളിച്ചത്. എസ്ആര്‍ജി കണ്‍വീനര്‍ കെ. സഹീര്‍ അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ വി.എം. അഷറഫ് പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ച് ക്ലാസ്സെടുത്തു.

അക്കാദമിക് കൗണ്‍സില്‍ ജോയിന്റ് കണ്‍വീനര്‍ എസ്.കെ. സനൂപ്, സ്റ്റാഫ് സെക്രട്ടറി പി.എം. ബഷീര്‍, അഹമ്മദ് റിയാസ്, കെ.പി. ചിത്ര, സി സജീബ്, കെ.സി.എം. നാസര്‍. പി.സി. സിഗ്മ, വി.പി. സമദ്, എ നജ്മല്‍, എന്‍.പി. മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294862/nochad-higher-secondary-school-organizes-parents-meet)