---
title: "ഖാന്‍ കാവില്‍ ചരമ വാര്‍ഷികദിനം ആചരിച്ചു"
english_title: "Khan Kavil's death anniversary observed at naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294869/khan-kavils-death-anniversary-observed-at-naduvannur"
published_at: "2025-06-07T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68440cb376554_khan.JPG"
keywords: []
---

# ഖാന്‍ കാവില്‍ ചരമ വാര്‍ഷികദിനം ആചരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **പ്രശസ്ത നാടകകൃത്തും ആകാശവാണി അവതാരകനുമായിരുന്ന ഖാന്‍ കാവിലിന്റെ 28-ാം ചരമ വാര്‍ഷികം ആചരിച്ചു. ഖാന്‍ കാവില്‍ ഗ്രന്ഥാലയവും കാസ്‌ക്ക കാവിലും ചേര്‍ന്ന് സംഘടിപ്പിച്ച ഖാന്‍ കാവില്‍ അനുസ്മരണ പരിപാടിയും ഉന്നത വിജയികളെ ആദരിക്കുന്ന ചടങ്ങും നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. നാടകകൃത്തും സംവിധായകനുമായ കനകദാസ് പേരാമ്പ്ര ഖാന്‍ കാവില്‍ അനുസ്മരണ പ്രഭാഷ ണം നടത്തി. എം.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**നടുവണ്ണൂര്‍: **പ്രശസ്ത നാടകകൃത്തും ആകാശവാണി അവതാരകനുമായിരുന്ന ഖാന്‍ കാവിലിന്റെ 28-ാം ചരമ വാര്‍ഷികം ആചരിച്ചു. ഖാന്‍ കാവില്‍ ഗ്രന്ഥാലയവും കാസ്‌ക്ക കാവിലും ചേര്‍ന്ന് സംഘടിപ്പിച്ച ഖാന്‍ കാവില്‍ അനുസ്മരണ പരിപാടിയും ഉന്നത വിജയികളെ ആദരിക്കുന്ന ചടങ്ങും നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. നാടകകൃത്തും സംവിധായകനുമായ കനകദാസ് പേരാമ്പ്ര ഖാന്‍ കാവില്‍ അനുസ്മരണ പ്രഭാഷ ണം നടത്തി. എം.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് എന്‍. ആലി ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഖാന്‍ കാവിലിന്റെ ശില്പം തീര്‍ത്ത ശില്പി ശ്രീജിത്ത് അത്തോളിയെ നാടക കൃത്തും സംവിധായകനുമായ പ്രദീപ്കുമാര്‍ കാവുന്തറ ചടങ്ങില്‍ ആദരിച്ചു.

ഈ അധ്യയന വര്‍ഷത്തില്‍ പുതുക്കിയ പാഠ പുസ്‌കത്തില്‍ കാന്‍ കാവിലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവിദ്ധ്യാഭ്യാസ വകുപ്പിന് വേണ്ടി ചിത്രശില്‍പ്പകല, സംഗീതം, നൃത്തം, നാടകം, സിനിമ എന്നീ അഞ്ച് മേഖലകളെ മുന്‍ നിര്‍ത്തി എസ്എസ്‌സിഇആര്‍ടി പത്താം ക്ലാസിലെ 'കലാവിദ്യഭ്യാസം' എന്ന പാഠ പുസ്തകത്തിലാണ് ശബ്ദനാടകം ഒരു അദ്ധ്യായമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശബ്ദനാടകം തയ്യാറാക്കി അവതരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രോജക്റ്റുകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുഹമ്മദ് പേരാമ്പ്ര, കെ.കെ ഷൈമ, ടി നിസാര്‍, ഒ.എം മിനി, പി.പി രജില, കെ ഷാഹിന, ശിവചരണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി.കെ. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.എം ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294869/khan-kavils-death-anniversary-observed-at-naduvannur)