---
title: "സമാധാന സന്ദേശം മുഴക്കി പാലേരിയില്‍ പ്രതിഷേധ ജ്വാല നടത്തി "
english_title: "Protests erupted in Paleri with the message of peace"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29493/protests-erupted-in-paleri-with-the-message-of-peace"
published_at: "2022-03-03T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220640467fa1_0000 WATERMARK.jpg"
keywords: []
---

# സമാധാന സന്ദേശം മുഴക്കി പാലേരിയില്‍ പ്രതിഷേധ ജ്വാല നടത്തി 

> **Lead Summary:** ** പാലേരി:** റഷ്യ യുക്രൈനെതിരെ നടത്തുന്ന യുദ്ധത്തിനെതിരെ സമാധാന സന്ദേശം മുഴക്കി പാലേരി ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലേരി ടൗണില്‍ പ്രതിഷേധ ജ്വാല നടത്തി.

## Article Content

** പാലേരി:** റഷ്യ യുക്രൈനെതിരെ നടത്തുന്ന യുദ്ധത്തിനെതിരെ സമാധാന സന്ദേശം മുഴക്കി പാലേരി ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലേരി ടൗണില്‍ പ്രതിഷേധ ജ്വാല നടത്തി.

പ്രതിഷേധം കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.പി. വിജയന്‍ പ്രതിഷേധ ജ്വാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് യു.പി. ഹമീദ് അധ്യക്ഷത വഹിച്ചു.

ബൂത്ത് പ്രസിഡന്റ് സി.എം. പ്രജീഷ്, അസീസ് കരിമ്പാലക്കണ്ടി, പി. രതീഷ്, ഏരത്ത് സുരേന്ദ്രന്‍, കെ. രാധാകൃഷ്ണന്‍, സുജനപാല്‍ കൊങ്ങോടുമ്മല്‍, മൂസക്കുട്ടി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29493/protests-erupted-in-paleri-with-the-message-of-peace)