---
title: "ബസ് സ്റ്റോപ്പ് നിര്‍മാണവും ഓവുചാല്‍ നിര്‍മാണവും പൂര്‍ത്തീകരിക്കുക; എസ്ഡിപിഐ"
english_title: "Complete the construction of bus stop and drainage; SDPI"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294934/complete-the-construction-of-bus-stop-and-drainage-sdpi"
published_at: "2025-06-08T01:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68449668a8825_sd.JPG"
keywords: []
---

# ബസ് സ്റ്റോപ്പ് നിര്‍മാണവും ഓവുചാല്‍ നിര്‍മാണവും പൂര്‍ത്തീകരിക്കുക; എസ്ഡിപിഐ

> **Lead Summary:** **പന്തിരിക്കര : **പന്തിരിക്കര ടൗണില്‍ നിര്‍ത്തിവെച്ച ഓവുചാല്‍ നിര്‍മാണവും പൊളിച്ചു മാറ്റിയ രണ്ടു ബസ്സ്റ്റോപ്പുകളും റോഡ് ഉദ്ഘടനത്തിനുമുന്‍പ് പൂര്‍ത്തീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് എസ്ഡിപിഐ അതികൃതരോട് ആവശ്യപ്പെട്ടു.

## Article Content

**പന്തിരിക്കര : **പന്തിരിക്കര ടൗണില്‍ നിര്‍ത്തിവെച്ച ഓവുചാല്‍ നിര്‍മാണവും പൊളിച്ചു മാറ്റിയ രണ്ടു ബസ്സ്റ്റോപ്പുകളും റോഡ് ഉദ്ഘടനത്തിനുമുന്‍പ് പൂര്‍ത്തീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് എസ്ഡിപിഐ അതികൃതരോട് ആവശ്യപ്പെട്ടു.

കടിയങ്ങാട് പൂഴിത്തോട് റോഡ് വികസനത്തിന്റെ ഭാഗമായി പന്തിരിക്കര അങ്ങാടിയില്‍പൊളിച്ചു മാറ്റിയ ബസ് സ്റ്റോപ്പ് പുനര്‍ നിര്‍മിക്കുക! ടൗണിലെ ഓവുചാല്‍ നിര്‍മ്മാണം ചില തല്പര കക്ഷികളുടെ പിടിവാശി മൂലം പാതിവഴിയില്‍ ആണെന്നും ഇതുകാരണം അങ്ങാടിയിലെ കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിസരവാസികള്‍ക്കും മഴ പെയ്താല്‍ വളരെ പ്രയാസം അനുഭവപ്പെടുന്നുവെന്നും അവര്‍ പറഞ്ഞു.

റോഡ് ഉദ്ഘടനത്തിന് മുന്‍പ് ഈ രണ്ടു പ്രശ്‌നവും പരിഹരിക്കണം അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും ഈ വിഷയവുമായി എസ്ഡിപിഐ ചങ്ങരോത്ത് പഞ്ചായത്ത് സെക്രട്ടറി നൗഫല്‍ പട്ടാണിപ്പാറ, പന്തിരിക്കര ബ്രാഞ്ച് പ്രസിഡന്റ് അസീസ് പന്തിരിക്കര, സെക്രട്ടറി ഒ.ടി. അലി, ചങ്ങരോത്ത് ബ്രാഞ്ച് പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ കണ്ടോത്ത് തുടങ്ങിയവര്‍ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയുറുമായി സംസാരിച്ച് എത്രയുംപെട്ടെന്ന് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294934/complete-the-construction-of-bus-stop-and-drainage-sdpi)