---
title: " പനി ബാധിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു"
english_title: "A one and a half year old boy died of fever at muliyangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294976/a-one-and-a-half-year-old-boy-died-of-fever-at-muliyangal"
published_at: "2025-06-08T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684521c683d96_awqet.JPG"
keywords: []
---

#  പനി ബാധിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പനി ബാധിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു. മുളിയങ്ങല്‍ ഈങ്ങാരി ഷംസീറിന്റെ മകന്‍ യസീം ആണ് മരിച്ചത്. ഇന്നലെ പനികൂടിയതിനെ തുടര്‍ന്ന് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടുകയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയുമായിരുന്നു.

## Article Content

**പേരാമ്പ്ര: **പനി ബാധിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു. മുളിയങ്ങല്‍ ഈങ്ങാരി ഷംസീറിന്റെ മകന്‍ യസീം ആണ് മരിച്ചത്. ഇന്നലെ പനികൂടിയതിനെ തുടര്‍ന്ന് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടുകയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയുമായിരുന്നു.

എന്നാല്‍ യാത്രാ മധ്യേ കുട്ടിയുടെ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മൊഡക്കല്ലൂര്‍ എംഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മാതാവ് ജര്‍ഷിത (കൊടശ്ശേരി). സഹോദരങ്ങള്‍ ഹംദാന്‍ അഹമ്മദ് അജ്മി, ഹാദി അഹമ്മദ് അജ്മി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294976/a-one-and-a-half-year-old-boy-died-of-fever-at-muliyangal)