കുറ്റ്യാടിയിലെ രാസലഹരി കേസിലെ പ്രതി അറസ്റ്റില്‍

കുറ്റ്യാടിയിലെ രാസലഹരി കേസിലെ പ്രതി അറസ്റ്റില്‍
Jun 8, 2025 02:55 PM | By SUBITHA ANIL

കുറ്റ്യാടി: രാസലഹരി നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി. കള്ളാട് സ്വദേശി കുനിയില്‍ ചേക്കു എന്ന അജ്നാസിനെ ആണ് കുറ്റ്യാടി സിഐ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവന്ന പ്രതി കേസിനുശേഷം അജ്മീരില്‍ ഉള്‍പ്പെടെ ഒളിച്ചുകഴിയുകയായിരുന്നു.

കേസിനു ശേഷം കഴിഞ്ഞ 24 നാണ് പ്രതി കേരളത്തില്‍ നിന്ന് മുങ്ങിയത്. പാലക്കാട്ടുനിന്നുള്ള ഒരു സ്ത്രീയുടെ സഹായത്തോടെ അജ്മീരില്‍ കഴിയവെ പൊലീസ് പിന്തുടര്‍ന്നു. ലൊക്കേഷന്‍ പരിശോധിച്ച് അജ്മീരില്‍ പൊലീസ് എത്തിയപ്പോള്‍ പ്രതി അവിടെനിന്നും മുങ്ങി. തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും പൊലീസ് വിവരം നല്‍കി. ഇന്നലെ രാത്രി മംഗലാപുരത്ത് ഇറങ്ങിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

കുറ്റ്യാടി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടുകാര്‍ ഉറങ്ങിയ ശേഷം തന്നെ ഫോണില്‍ വിളിച്ച് വീട്ടില്‍ നിന്നും പുറത്തിങ്ങാന്‍ ആവശ്യപ്പെടും. ശേഷം കാറുമായി അജ്‌നാസിന്റെ വീട്ടിലേക്ക് കൊണ്ടു പോകും. അവിടെ വെച്ചാണ് ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നത്. ലഹരി നല്‍കിയ ശേഷമാണ് ലൈംഗികമായി പീഡിപ്പിക്കുന്നതെന്നും കുട്ടി പറഞ്ഞു. ലഹരി നല്‍കിയ ശേഷം നിരവധി തവണ ഇയാള്‍ പീഡനത്തിരയാക്കിയെന്നും തന്റെ സുഹൃത്തുക്കള്‍ ഇരയാക്കപ്പെട്ടുവെന്നും കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു.

പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പുള്ള കുറ്റകൃത്യം കണക്കിലെടുത്ത് പോക്‌സൊ വകുപ്പാണ് ഈ കേസില്‍ ചുമത്തിയിരുന്നത്. ആദ്യപരാതിക്കു ശേഷം മറ്റൊരാള്‍കൂടി ചേക്കുവിനെതിരെ പരാതി നല്‍കിയിരുന്നു. ആ പരാതിയിലും പോക്‌സോ വകുപ്പാണ് ചുമത്തിയത്. ആദ്യപരാതിക്കാരനെ പ്രതിക്ക് പരിചയപ്പെടുത്തി എന്നാരോപിക്കപ്പെടുന്ന വ്യക്തിയുടെ പരാതിയിലാണ് രണ്ടാമത്തെ കേസ് എടുത്തത്. കുറ്റ്യാടിയില്‍ ഏറെ ചര്‍ച്ചയായ കേസിലെ നിര്‍ണായക നീക്കമാണ് ചേക്കുവിന്റെ അറസ്റ്റോടെ സംഭവിച്ചത്.

എംഡിഎംഎ കേസുകളില്‍ ഈയിടെ അറസ്റ്റ് വ്യാപകമാണെങ്കിലും ലൈംഗിക വ്യാപാരം, കുട്ടികളെ ഉപയോഗപ്പെടുത്തല്‍, ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്തശേഷം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തല്‍, കളവ് ഉള്‍പ്പെടെ പല കുറ്റകൃത്യങ്ങള്‍ ഒരുപോലെ ചേര്‍ന്നുവന്ന കേസാണ് ഇപ്പോഴത്തേത്. ആ നിലയില്‍ ഈ കേസ് ഏറെ സാമൂഹിക ശ്രദ്ധ നേടിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പൊലീസ് കൂടുതല്‍ അറസ്റ്റുകളിലേക്ക് നീങ്ങുമെന്നാണ് സൂചന. കുറ്റ്യാടിയിലെ എംഡിഎംഎ വിതരണത്തിന്റെ പ്രധാന കണ്ണികള്‍ ഇപ്പോഴും കാണാമറയത്താണ്. അവരെക്കൂടി പുറത്തെത്തിക്കണം എന്നാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ആവശ്യം.



Accused in Kuttiadi drug case arrested at kuttiyadi

Next TV

Related Stories
എകെആര്‍ആര്‍ഡിഎ താലൂക്ക് സമ്മേളനവും കുടുംബ സംഗമവും ജൂണ്‍ 10 ന്

Jun 8, 2025 04:22 PM

എകെആര്‍ആര്‍ഡിഎ താലൂക്ക് സമ്മേളനവും കുടുംബ സംഗമവും ജൂണ്‍ 10 ന്

താലൂക്ക് സമ്മേളനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം...

Read More >>
രാസലഹരി കേസ്; പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത്

Jun 8, 2025 03:24 PM

രാസലഹരി കേസ്; പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത്

കുറ്റ്യാടി പൊലീസ് ഇന്‍സ്പക്ടര്‍ കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ അജിനാസിനെ വൈദ്യപരിശോധനക്കായി...

Read More >>
 പനി ബാധിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു

Jun 8, 2025 10:59 AM

പനി ബാധിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു

പനി ബാധിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു. മുളിയങ്ങല്‍ ഈങ്ങാരി...

Read More >>
ബസ് സ്റ്റോപ്പ് നിര്‍മാണവും ഓവുചാല്‍ നിര്‍മാണവും പൂര്‍ത്തീകരിക്കുക; എസ്ഡിപിഐ

Jun 8, 2025 01:12 AM

ബസ് സ്റ്റോപ്പ് നിര്‍മാണവും ഓവുചാല്‍ നിര്‍മാണവും പൂര്‍ത്തീകരിക്കുക; എസ്ഡിപിഐ

കടിയങ്ങാട് പൂഴിത്തോട് റോഡ് വികസനത്തിന്റെ ഭാഗമായി പന്തിരിക്കര അങ്ങാടിയില്‍പൊളിച്ചു മാറ്റിയ...

Read More >>
ഖാന്‍ കാവില്‍ ചരമ വാര്‍ഷികദിനം ആചരിച്ചു

Jun 7, 2025 03:14 PM

ഖാന്‍ കാവില്‍ ചരമ വാര്‍ഷികദിനം ആചരിച്ചു

പ്രശസ്ത നാടകകൃത്തും ആകാശവാണി അവതാരകനുമായിരുന്ന ഖാന്‍ കാവിലിന്റെ ചരമ വാര്‍ഷികം...

Read More >>
രക്ഷാകര്‍തൃ സംഗമം സംഘടിപ്പിച്ച് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

Jun 7, 2025 02:50 PM

രക്ഷാകര്‍തൃ സംഗമം സംഘടിപ്പിച്ച് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

2025 2026 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി പൊതു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ ഒന്നാം ഘട്ട രക്ഷാകര്‍തൃ...

Read More >>
Top Stories