---
title: "എകെആര്‍ആര്‍ഡിഎ താലൂക്ക് സമ്മേളനവും കുടുംബ സംഗമവും ജൂണ്‍ 10 ന് "
english_title: "AKRRDA Taluk Conference and Family Reunion on June 10"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295056/akrrda-taluk-conference-and-family-reunion-on-june-10"
published_at: "2025-06-08T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68456b7e9eb25_ree.JPG"
keywords: []
---

# എകെആര്‍ആര്‍ഡിഎ താലൂക്ക് സമ്മേളനവും കുടുംബ സംഗമവും ജൂണ്‍ 10 ന് 

> **Lead Summary:** **പേരാമ്പ്ര: **ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് സമ്മേളനവും കുടുംബ സംഗമവും ജൂണ്‍ 10 ന് പേരാമ്പ്രയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാലത്ത് പേരാമ്പ്ര വി.വി ദക്ഷിണാ മൂര്‍ത്തി ടൗണ്‍ ഹാളില്‍ ഒരുക്കിയ പി.വി സുധന്‍ നഗറില്‍ മുതിര്‍ന്ന അംഗം പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.

## Article Content

**പേരാമ്പ്ര: **ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് സമ്മേളനവും കുടുംബ സംഗമവും ജൂണ്‍ 10 ന് പേരാമ്പ്രയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാലത്ത് പേരാമ്പ്ര വി.വി ദക്ഷിണാ മൂര്‍ത്തി ടൗണ്‍ ഹാളില്‍ ഒരുക്കിയ പി.വി സുധന്‍ നഗറില്‍ മുതിര്‍ന്ന അംഗം പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.

താലൂക്ക് സമ്മേളനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം എകെആര്‍ആര്‍ഡിഎ സംസ്ഥാന പ്രസിഡണ്ട് ജോണി നെല്ലൂരും കുടുംബ സംഗമം വടകര എം.പി ഷാഫി പറമ്പിലും ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗായകന്‍ അജയ് ഗോപാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങില്‍ ഉന്നത വിജയികള്‍ക്ക് ആദരമൊരുക്കും. തുടര്‍ന്ന് റേഷന്‍ വ്യാപാരികളുടെ കുടുംബാംഗങ്ങളുടെ കലാ പരിപാടികളും അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം കണ്‍വീനര്‍ പി പവിത്രന്‍, ചെയര്‍മാന്‍ രവീന്ദ്രന്‍ പുതുക്കോട്ട്, ജോയിന്റ് കണ്‍വീനര്‍ റഫീഖ് ചെറുവാട്ട്, വൈസ് ചെയര്‍മാന്‍ ഒ.പി കുഞ്ഞി കൃഷ്ണന്‍, രക്ഷാധികാരികളായ സി.സി കൃഷ്ണന്‍, ശശി മങ്ങര, സി.കെ വിശ്വന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295056/akrrda-taluk-conference-and-family-reunion-on-june-10)