---
title: "പേരാമ്പ്ര സ്വദേശികളായ യുവാക്കള്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതായി പരാതി"
english_title: "Complaint alleging that youths from Perambra assaulted hotel owner"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295257/complaint-alleging-that-youths-from-perambra-assaulted-hotel-owner"
published_at: "2025-06-09T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846b75c84f02_HOTTEL.JPG"
keywords: []
---

# പേരാമ്പ്ര സ്വദേശികളായ യുവാക്കള്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതായി പരാതി

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര വടകര റോഡില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഭവന്‍ ഹോട്ടല്‍ ഉടമയെ യുവാക്കള്‍ മര്‍ദ്ദിച്ചതായി പരാതി. പെരുവയല്‍ സ്വദേശിയായ സിദ്ദീഖിനെയാണ് പേരാമ്പ്ര സ്വദേശികളായ യുവാക്കള്‍ കഴിഞ്ഞ ദിവസം രാത്രി ഭക്ഷണത്തെ ചൊല്ലി മര്‍ദ്ദിച്ചത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര വടകര റോഡില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഭവന്‍ ഹോട്ടല്‍ ഉടമയെ യുവാക്കള്‍ മര്‍ദ്ദിച്ചതായി പരാതി. പെരുവയല്‍ സ്വദേശിയായ സിദ്ദീഖിനെയാണ് പേരാമ്പ്ര സ്വദേശികളായ യുവാക്കള്‍ കഴിഞ്ഞ ദിവസം രാത്രി ഭക്ഷണത്തെ ചൊല്ലി മര്‍ദ്ദിച്ചത്.

രാത്രി കടയില്‍ വന്ന യുവാക്കള്‍ ഭക്ഷണം ആവശ്യപ്പെടുകയും എന്നാല്‍ പെരുന്നാള്‍ ദിവസമായതിനാല്‍ ജോലിക്കാര്‍ കുറവായതിനാല്‍ അലപം വൈകുമെന്ന് അറിയിച്ചപ്പോള്‍ യുവാക്കള്‍ ഹോട്ടല്‍ ഉടമയോട് അസഭ്യം പറഞ്ഞതായും, ഹോട്ടല്‍ ഉടമയെ യുവാക്കള്‍ കൈയേറ്റം ചെയ്യുകയായിരുന്നു.മൂക്കിന്റെ പാലത്തിന് പരിക്ക് പറ്റിയ ഹോട്ടല്‍ ഉടമ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രയിലും ചികില്‍സ തേടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295257/complaint-alleging-that-youths-from-perambra-assaulted-hotel-owner)