---
title: "വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു"
english_title: "Applications are invited for Vidyadhan Scholarship"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295265/applications-are-invited-for-vidyadhan-scholarship"
published_at: "2025-06-09T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846bf774e4a7_vidhyadhan.jpg"
keywords: []
---

# വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു

> **Lead Summary:** **ആലപ്പുഴ :** ഇന്‍ഫോസിസ് സഹസ്ഥാപകനും മുന്‍ സിഇഒ യുമായിരുന്ന എസ്.ഡി. ഷിബുലാല്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്മരണക്കായി രൂപം കൊടുത്ത സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ നല്‍കി വരുന്ന വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**ആലപ്പുഴ :** ഇന്‍ഫോസിസ് സഹസ്ഥാപകനും മുന്‍ സിഇഒ യുമായിരുന്ന എസ്.ഡി. ഷിബുലാല്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്മരണക്കായി രൂപം കൊടുത്ത സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ നല്‍കി വരുന്ന വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

മാര്‍ച്ച് 2025-ലെ എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് / സിബിഎസ്‌സി പത്താം ക്ലാസ്സില്‍ ഫുള്‍ എ വണ്‍ നേടിയവര്‍ (വൈകല്ല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എല്‍സി അല്ലെങ്കില്‍ സിബിഎസ് സി പരീക്ഷയില്‍ മുഴുവന്‍ എ ഉണ്ടായിരിക്കണം). കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി www.vidyadhan.org/apply എന്ന വിലാസത്തില്‍ അപേക്ഷിക്കാം.

ആവശ്യമായ രേഖകള്‍ : പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പത്താം ക്ലാസ് അല്ലെങ്കില്‍ എസ്എസ്എല്‍സി മാര്‍ക്ക് ഷീറ്റിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വൈകല്യമുണ്ടെങ്കില്‍ വൈകല്യ സര്‍ട്ടിഫിക്കറ്റ് കൂടി അപ്‌ലോഡ് ചെയ്യുക.

അവസാന തിയ്യതി ജൂണ്‍ 22. കൂടുതല്‍ വിവരങ്ങള്‍ക്ക്  8068333500 എന്ന നമ്പറില്‍ ഓഫീസ് സമയത്ത് ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295265/applications-are-invited-for-vidyadhan-scholarship)