---
title: "ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധം"
english_title: "Protest over assault on hotel owner"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295269/protest-over-assault-on-hotel-owner"
published_at: "2025-06-09T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846c39386aaf_PREGADANAM.JPG"
keywords: []
---

# ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധം

> **Lead Summary:** പേരാമ്പ്ര: **പേരാമ്പ്ര: ******പേരാമ്പ്ര വടകര റോഡില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഭവന്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യും കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സമിതിയും സംയുക്തമായിപേരാമ്പ്രയില്‍സംയുക്തമായി പെരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി. പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി. പെരുവയല്‍ സ്വദേശിയായ സിദ്ദീഖിനെയാണ് പേരാമ്പ്ര സ്വദേശികളായ യുവാക്കള്‍ കഴിഞ്ഞ ദിവസം രാത്രി ഭക്ഷണത്തെ ചൊല്ലി മര്‍ദ്ദിച്ചത്.

## Article Content

പേരാമ്പ്ര: **പേരാമ്പ്ര: ******പേരാമ്പ്ര വടകര റോഡില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഭവന്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യും കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സമിതിയും സംയുക്തമായിപേരാമ്പ്രയില്‍സംയുക്തമായി പെരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി. പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി. പെരുവയല്‍ സ്വദേശിയായ സിദ്ദീഖിനെയാണ് പേരാമ്പ്ര സ്വദേശികളായ യുവാക്കള്‍ കഴിഞ്ഞ ദിവസം രാത്രി ഭക്ഷണത്തെ ചൊല്ലി മര്‍ദ്ദിച്ചത്.

രാത്രി കടയില്‍ വന്ന യുവാക്കള്‍ ഭക്ഷണം ആവശ്യപ്പെടുകയും എന്നാല്‍ പെരുന്നാള്‍ ദിവസമായതിനാല്‍ ജോലിക്കാര്‍ കുറവായതിനാല്‍ അലപം വൈകുമെന്ന് അറിയിച്ചപ്പോള്‍ യുവാക്കള്‍ ഹോട്ടല്‍ ഉടമയോട് അസഭ്യം പറഞ്ഞതായും, ഹോട്ടല്‍ ഉടമയെ യുവാക്കള്‍ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നും വ്യാപാരി വ്യപസായി എകോപന സമിതി അറിയിച്ചു.

മൂക്കിന് ഗുരുതരമായി പരിക്ക് പറ്റിയ ഹോട്ടല്‍ ഉടമ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രയിലും ചികില്‍സ തേടി. ഇതില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായിഏകോപന സമിതിയും ഹോട്ടല്‍ റെസ്‌റ്റോറന്റ് അസോസിയേഷന്‍ സമിതിയും പ്രതിഷേധ പ്രകടനം നടത്തിയത്. പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് വെച്ച നടന്ന പരിപാടി ജില്ലാ സെക്ക്രട്ടറി ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു.

അധികാരികള്‍ വേണ്ട നടപടികള്‍ എടുത്ത് കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് മാതൃകാപരമായ ശിക്ഷാ നടപടികള്‍ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിഅംഗം പവിത്രന്‍ കുറ്റ്യാടി അധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറര്‍ ബഷീര്‍ ചിക്കീസ്, ജില്ലാ ജോയന്റ് സെക്രട്ടറി കെ.കെ സലാം, മണ്ഡലം പ്രസിഡണ്ട് ഷരീഫ് ചീക്കിലോട്, യു. ഫിറാസ്, ജില്ലാ വൈസ് പ്രസിഡണ്ട് ഒ.പി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295269/protest-over-assault-on-hotel-owner)