---
title: "പേരാമ്പ്രയില്‍ കാര്‍ ബൈക്കില്‍ ഇടിച്ച് വീട്ടമ്മക്കും മകനും പരിക്ക്"
english_title: "Housewife and son injured after car hits bike in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295327/housewife-and-son-injured-after-car-hits-bike-in-perambra"
published_at: "2025-06-09T23:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847223c4f1bb_acar.JPG"
keywords: []
---

# പേരാമ്പ്രയില്‍ കാര്‍ ബൈക്കില്‍ ഇടിച്ച് വീട്ടമ്മക്കും മകനും പരിക്ക്

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബൈപാസില്‍ അമിത വേഗതയില്‍ വന്ന കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. അശ്വനി ആയുര്‍വേദ ഹോസ്പിറ്റല്‍ ജീവനക്കാരിയായ പേരാമ്പ്ര ഒതയോത്ത് മീത്തല്‍ സിന്ധു വിനും മകന്‍ അക്ഷയ് ക്കും ആണ് പരിക്കേറ്റത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് മകന്റെ കൂടെ വരുമ്പോള്‍ പൈതോത്ത് റോഡ് ജംഗ്ഷനില്‍ നിന്നും വലതുഭാഗത്തേക്ക് തിരിഞ്ഞപ്പോള്‍ പിന്നില്‍ നിന്നും അമിതവേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബൈപാസില്‍ അമിത വേഗതയില്‍ വന്ന കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. അശ്വനി ആയുര്‍വേദ ഹോസ്പിറ്റല്‍ ജീവനക്കാരിയായ പേരാമ്പ്ര ഒതയോത്ത് മീത്തല്‍ സിന്ധു വിനും മകന്‍ അക്ഷയ് ക്കും ആണ് പരിക്കേറ്റത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് മകന്റെ കൂടെ വരുമ്പോള്‍ പൈതോത്ത് റോഡ് ജംഗ്ഷനില്‍ നിന്നും വലതുഭാഗത്തേക്ക് തിരിഞ്ഞപ്പോള്‍ പിന്നില്‍ നിന്നും അമിതവേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് പിന്നില്‍ ഇരുന്ന സിന്ധു തെറിച്ച് കാറിനു മുകളിലേക്ക് ആണ് വീണത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികള്‍ ആയിരുന്നു കാറില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരെയും നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചു. സിന്ധുവിനെ പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295327/housewife-and-son-injured-after-car-hits-bike-in-perambra)