---
title: "നവീകരിച്ച കടിയങ്ങാട്-പെരുവണ്ണാമൂഴി-ചെമ്പനോട-പൂഴിത്തോട് റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "The renovated Katiyangad-Peruvannamoozhi-Chembanoda-Poozhithodu road was inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295328/the-renovated-katiyangad-peruvannamoozhi-chembanoda-poozhithodu-road-was-inaugurated"
published_at: "2025-06-09T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68472569c2d35_aret.JPG"
keywords: []
---

# നവീകരിച്ച കടിയങ്ങാട്-പെരുവണ്ണാമൂഴി-ചെമ്പനോട-പൂഴിത്തോട് റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കടിയങ്ങാട്: **നവീകരിച്ച കടിയങ്ങാട്-പെരുവണ്ണാമൂഴി-ചെമ്പനോട-പൂഴിത്തോട് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

## Article Content

**കടിയങ്ങാട്: **നവീകരിച്ച കടിയങ്ങാട്-പെരുവണ്ണാമൂഴി-ചെമ്പനോട-പൂഴിത്തോട് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

രാജ്യത്തെ തന്നെ ഏറ്റവും ഗുണനിലവാരമുള്ള ബി എം ആന്റ് ബി സിയിലാണ് സംസ്ഥാനത്തെ റോഡുകള്‍ നിര്‍മ്മിക്കുന്നതെന്നും ഈ നിലവാരത്തില്‍ നിര്‍മ്മിക്കുന്ന റോഡുകള്‍ക്ക് അഞ്ച് വര്‍ഷത്തോളം കേടുപാടുകള്‍ സംഭവിക്കില്ലെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് 19.7 കോടി രൂപ ചെലവഴിച്ചാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ചടങ്ങില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, വൈസ് പ്രസിഡന്റ് ടി.പി റീന, ബ്ലോക്ക് അംഗം കെ.കെ വിനോദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി.കെ ശൈലജ, പഞ്ചായത്ത് അംഗങ്ങളായ കെ മുബഷിറ, കെ.ടി മൊയ്ദീന്‍, പി.കെ പ്രകാശിനി തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295328/the-renovated-katiyangad-peruvannamoozhi-chembanoda-poozhithodu-road-was-inaugurated)