---
title: "വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കരുണ-തണല്‍ സ്‌പെഷ്യല്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍"
english_title: "Students of Karuna-Thanal Special School at Vadakkumbad Higher Secondary School paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29534/students-of-karuna-thanal-special-school-at-vadakkumbad-higher-secondary-school-paleri"
published_at: "2022-03-03T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62209507dc0cc_0000 WATERMARK.jpg"
keywords: []
---

# വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കരുണ-തണല്‍ സ്‌പെഷ്യല്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍

> **Lead Summary:** **പാലേരി: **സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയെ അടുത്തറിയാന്‍ അതിഥികളായി ഇന്ന് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെത്തിയതായിരുന്നു കരുണ - തണല്‍ സ്പെഷ്യല്‍ സ്‌ക്കൂളിലെ പതിനൊന്ന് വിദ്യാര്‍ത്ഥികളും ഒപ്പം ടി. സൂരജ്, അശ്വിന്‍കുമാര്‍, എം. ബിന്‍സി എന്നിവരും.

## Article Content

**പാലേരി: **സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയെ അടുത്തറിയാന്‍ അതിഥികളായി ഇന്ന് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെത്തിയതായിരുന്നു കരുണ - തണല്‍ സ്പെഷ്യല്‍ സ്‌ക്കൂളിലെ പതിനൊന്ന് വിദ്യാര്‍ത്ഥികളും ഒപ്പം ടി. സൂരജ്, അശ്വിന്‍കുമാര്‍, എം. ബിന്‍സി എന്നിവരും.

പ്രഥാനധ്യാപകന്‍ കെ.എം. അബ്ദുള്ള, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍, അദ്ധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ അതിഥികളെ വരവേറ്റു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ കെ.പി. മുരളികൃഷ്ണദാസ്, ഡ്രില്‍ ഇന്‍സ്‌ക്ടര്‍ ടി.കെ. റിയാസ്, എസിപി ഒ. ഷിജി ബാബു എന്നിവര്‍ എസ്പിസി പദ്ധതി പരിചയപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29534/students-of-karuna-thanal-special-school-at-vadakkumbad-higher-secondary-school-paleri)