---
title: "ഉന്നത വിജയികള്‍ക്ക് ഡിവൈഎഫ്‌ഐയുടെ ആദരം"
english_title: "DYFI honors top achievers at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295366/dyfi-honors-top-achievers-at-perambra"
published_at: "2025-06-10T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847bc369abcb_ada.JPG"
keywords: []
---

# ഉന്നത വിജയികള്‍ക്ക് ഡിവൈഎഫ്‌ഐയുടെ ആദരം

> **Lead Summary:** **പേരാമ്പ്ര: **എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ മികവുറ്റ വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഡിവൈഎഫ്‌ഐ എരവട്ടൂര്‍ സെന്റര്‍ യൂണിറ്റ് അനുമോദിച്ചു.

## Article Content

**പേരാമ്പ്ര: **എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ മികവുറ്റ വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഡിവൈഎഫ്‌ഐ എരവട്ടൂര്‍ സെന്റര്‍ യൂണിറ്റ് അനുമോദിച്ചു.

വിദ്യാര്‍ത്ഥികളുടെ പരിശ്രമത്തെയും രക്ഷിതാക്കളുടെ പിന്തുണയെയും അധ്യാപകരുടെ അധ്വാനത്തെയും പ്രശംസിച്ച് സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് എം.എം. ജിജേഷ് നിര്‍വ്വഹിച്ചു.

വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം കെ.പി. രവി, ബ്രാഞ്ച് സെക്രട്ടറി പി.കെ. ഷൈജു, മേഖല സെക്രട്ടറി ബിനില്‍ രാജ്, മേഖല വൈസ് പ്രസിഡന്റ് എസ്. സൂര്യ തുടങ്ങിവര്‍ ആശംസ അര്‍പ്പിച്ച് വിജയികളെ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295366/dyfi-honors-top-achievers-at-perambra)