---
title: "പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് 88 എസ്എസ്എല്‍സി ബാച്ച് "
english_title: "Study materials distributed to 88 SSLC batch at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295372/study-materials-distributed-to-88-sslc-batch-at-koothali"
published_at: "2025-06-10T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847c0fadbaaa_sslc.JPG"
keywords: []
---

# പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് 88 എസ്എസ്എല്‍സി ബാച്ച് 

> **Lead Summary:** കൂത്താളി: കൂത്താളി ഹൈസ്‌കൂള്‍ 88 എസ്എസ്എല്‍സി ബാച്ച് ' തിരികെ 88 ' എന്ന കൂട്ടായ്മ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കൂത്താളി ഹൈസ്‌കൂളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 9, 10 ക്ലാസുകളിലെ 20 ഓളം കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.

## Article Content

കൂത്താളി: കൂത്താളി ഹൈസ്‌കൂള്‍ 88 എസ്എസ്എല്‍സി ബാച്ച് ' തിരികെ 88 ' എന്ന കൂട്ടായ്മ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കൂത്താളി ഹൈസ്‌കൂളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 9, 10 ക്ലാസുകളിലെ 20 ഓളം കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.

പൂര്‍വ്വ വിദ്യാര്‍ത്ഥിനി ഇ രമയില്‍ നിന്നും പ്രധാന അധ്യാപിക പി സുജാത പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി. ഉണ്ണികൃഷ്ണന്‍ പി.കെ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സജീവന്‍ കോരങ്കണ്ടി, നന്ദന്‍, നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുള്‍ സലാം സ്വാഗതം പറഞ്ഞ ചടങ്ങില്‍ അച്ചുതന്‍ കുട്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295372/study-materials-distributed-to-88-sslc-batch-at-koothali)