---
title: "എകെആര്‍ആര്‍ഡിഎ താലൂക്ക് സമ്മേളനത്തിന് പേരാമ്പ്രയില്‍ തുടക്കമായി"
english_title: "AKRRDA Taluk Conference and Family Reunion at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295391/akrrda-taluk-conference-and-family-reunion-at-perambra"
published_at: "2025-06-10T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847ced34cff3_aanall.JPG"
keywords: []
---

# എകെആര്‍ആര്‍ഡിഎ താലൂക്ക് സമ്മേളനത്തിന് പേരാമ്പ്രയില്‍ തുടക്കമായി

> **Lead Summary:** **പേരാമ്പ്ര: **ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് സമ്മേളനത്തിന് പേരാമ്പ്രയില്‍ തുടക്കമായി. താലൂക്കിലെ റേഷൻ ഡീലേഴ്സും കുടുംബാംഗങ്ങളും അണിനിരന്ന പ്രകടനത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

## Article Content

**പേരാമ്പ്ര: **ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് സമ്മേളനത്തിന് പേരാമ്പ്രയില്‍ തുടക്കമായി. താലൂക്കിലെ റേഷൻ ഡീലേഴ്സും കുടുംബാംഗങ്ങളും അണിനിരന്ന പ്രകടനത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

സമ്മേളനം നടക്കുന്ന പി.വി സുധൻ നഗറിൽ മുതിർന്ന അംഗം കെ.സി. ദാമോദരൻ നായർ പാതക ഉയർത്തി. സമ്മേളനം എകെആർആർഡിഎ സംസ്ഥാന പ്രസിഡൻ്റ് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയര്‍മാന്‍ രവീന്ദ്രന്‍ പുതുക്കോട് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലേക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു മുതിര്‍ന്ന റേഷന്‍ വ്യാപാരികളെ ആദരിച്ചു. വിദ്യാഭ്യാസ/ ഔദ്യാഗിക/കായിക രംഗത്ത് ഉന്നത നേട്ടം കൈവരിച്ച റേഷന്‍ വ്യാപാരികളെ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമേദ് ആദരിച്ചു.

പ്ലസ് ടു വിജയികളെ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്തും എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, ഉന്നത വിജയികളെ എകെആര്‍ആര്‍ഡിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലിയും ആദരിച്ചു. കൂടാതെ മുഖ്യപ്രഭാഷണവും അദ്ദേഹം നടത്തി.

എകെആര്‍ആര്‍ഡിഎ ജില്ലാ പ്രസിഡന്റ് ഇ. ശ്രീജന്‍, കോഴിക്കോട് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് പി. അരവിന്ദന്‍, എകെആര്‍ആര്‍ഡിഎ വടകര താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ.പി ബാബു, എകെആര്‍ആര്‍ഡിഎ താമരശ്ശേരി താലൂക്ക് സെക്രട്ടറി കെ.പി ബല്‍രാജ്, എകെആര്‍ആര്‍ഡിഎ കൊയിലാണ്ടി ട്രഷറര്‍ മൊയ്തു മാലേരി, താമരശ്ശേരി താലൂക്ക് പ്രസിഡന്റ് അസീസ് കാന്തപുരം, എകെആര്‍ആര്‍ഡിഎ കൊയിലാണ്ടി സെക്രട്ടറി ടി. സുഗതന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.കെ പരീത്, വര്‍ക്കിംഗ് പ്രസിഡന്റ് ശശി മങ്കര, എകെആര്‍ആര്‍ഡിഎ ജില്ലാ സെക്രട്ടറി കെ.പി അഷ്‌റഫ്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വി.കെ മുകുന്ദന്‍, കോഴിക്കോട് താലൂക്ക് സെക്രട്ടറിമാരായ സുനില്‍ കുമാര്‍, റഷീദ്, കൊയിലാണ്ടി വൈസ് പ്രസിഡന്റ്മാരായ വി.പി. നാരായണന്‍, സി.സി. കൃഷ്ണന്‍, കെ. ജനാര്‍ദ്ദനന്‍, വി.എം. ബഷീര്‍, പ്രീത ഗിരീഷ്, താലൂക്ക് കമ്മിറ്റി സെക്രട്ടറിമാരായ കെ.കെ. പ്രകാശന്‍, സി. കെ. വിശ്വന്‍, യു. ഷിബു, വനിത കമ്മിറ്റി സെക്രട്ടറി മിനി പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി. പവിത്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്വാഗതസംഘം ജോയിന്റ് കണ്‍വീനര്‍ റഫീക്ക് ചെറുവാട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295391/akrrda-taluk-conference-and-family-reunion-at-perambra)