---
title: "യുദ്ധവിരുദ്ധ പ്രതിജ്ഞയും റാലിയുമായി വാല്യക്കോട് എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍"
english_title: "Valyakode AUP School students with anti-war pledge and rally perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29541/valyakode-aup-school-students-with-anti-war-pledge-and-rally-perambra"
published_at: "2022-03-03T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622099f07a1c3_0000 WATERMARK.jpg"
keywords: []
---

# യുദ്ധവിരുദ്ധ പ്രതിജ്ഞയും റാലിയുമായി വാല്യക്കോട് എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

> **Lead Summary:** ** പേരാമ്പ്ര:** യുദ്ധവിരുദ്ധ പ്രതിജ്ഞയും റാലിയുമായി വാല്യക്കോട് എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. റഷ്യ - യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍, യുദ്ധം കൊണ്ടല്ല സ്‌നേഹം കൊണ്ടാണ് മനുഷ്യരെ തോല്‍പ്പിക്കേണ്ടതെന്ന സന്ദേശം ഉയര്‍ത്തി വാല്യക്കോട് എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയും റാലിയും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** യുദ്ധവിരുദ്ധ പ്രതിജ്ഞയും റാലിയുമായി വാല്യക്കോട് എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. റഷ്യ - യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍, യുദ്ധം കൊണ്ടല്ല സ്‌നേഹം കൊണ്ടാണ് മനുഷ്യരെ തോല്‍പ്പിക്കേണ്ടതെന്ന സന്ദേശം ഉയര്‍ത്തി വാല്യക്കോട് എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയും റാലിയും സംഘടിപ്പിച്ചു.

യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിയായിരുന്നു വിദ്യാര്‍ത്ഥികളുടെ റാലി. ടി.പി. സുനില്‍, കെ. ഷീബ, കെ.കെ. ബിജു, രീഷ്മ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29541/valyakode-aup-school-students-with-anti-war-pledge-and-rally-perambra)