ചങ്ങരോത്ത് : യൂത്ത് കോണ്‍ഗ്രസ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ബലിപെരുന്നാള്‍ പ്രമാണിച്ച് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ച ശനിയാഴ്ച ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ അഞ്ച്, പത്ത് വാര്‍ഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെ തൊഴിലെടുപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ചങ്ങരോത്ത് മണ്ഡലം പ്രസിഡണ്ട് കെ.കെ അന്‍സാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഇ.ടി സരീഷ്, ഗ്രാമപഞ്ചായത്ത് അംഗം കെ.എം അഭിജിത്ത്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സുമിത്ത് കടിയങ്ങാട്, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സി.എം പ്രജീഷ്, വി.പി മനു, അരുണ്‍ രാജ് തുടങ്ങിയവര്‍ സംസാരിച്ചു.

പൊതു അവധി ദിനത്തില്‍ നിര്‍ബന്ധിച്ച് തൊഴിലുറപ്പ് ജോലി ചെയ്യിപ്പിച്ച മേറ്റ് മാര്‍ക്കെതിരെയും എന്‍ആര്‍ഇജിഎസ് ഓഫീസ് ജീവനക്കാര്‍ക്ക് എതിരെയും നടപടിയെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Youth Congress blockades Panchayat office at changaroth