---
title: "കീഴ്പ്പയ്യൂരില്‍ അമ്മ സദസ്സ് സംഘടിപ്പിച്ച് വനിതാ ലീഗ് കമ്മിറ്റി"
english_title: "Women's League Committee organizes AMMA audience in Keezhpaiyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295452/womens-league-committee-organizes-amma-audience-in-keezhpaiyur"
published_at: "2025-06-10T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68480cd286ab2_aswq.JPG"
keywords: []
---

# കീഴ്പ്പയ്യൂരില്‍ അമ്മ സദസ്സ് സംഘടിപ്പിച്ച് വനിതാ ലീഗ് കമ്മിറ്റി

> **Lead Summary:** **മേപ്പയ്യൂര്‍: **ലഹരിക്കെതിരെ കീഴ്പ്പയ്യൂര്‍ മണപ്പുറം മുക്കില്‍ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമ്മ സദസ്സ് സംഘടിപ്പിച്ചു. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു. വാളിയില്‍ സീനത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍: **ലഹരിക്കെതിരെ കീഴ്പ്പയ്യൂര്‍ മണപ്പുറം മുക്കില്‍ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമ്മ സദസ്സ് സംഘടിപ്പിച്ചു. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു. വാളിയില്‍ സീനത്ത് അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.കെ അഖില ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു. കീപ്പോട്ട് അമ്മത്, കീപ്പോട്ട് മൊയ്തി, വി അസ്സെനാര്‍, കെ. ജുവൈരിയ, കെ.കെ ഹൈറുന്നിസ, സീനത്ത് കിഴക്കേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295452/womens-league-committee-organizes-amma-audience-in-keezhpaiyur)