---
title: "ഭരണ വിരുദ്ധ വികാരം ഇടതു സര്‍ക്കാരിന്റെ അടിത്തറയിളക്കും; അഡ്വ. കെ പ്രവീണ്‍കുമാര്‍ "
english_title: "Anti-government sentiment will shake the foundation of the Left government; Adv. K Praveen Kumar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295587/anti-government-sentiment-will-shake-the-foundation-of-the-left-government-adv-k-praveen-kumar"
published_at: "2025-06-11T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6849222edad9f_preveen.jpg"
keywords: []
---

# ഭരണ വിരുദ്ധ വികാരം ഇടതു സര്‍ക്കാരിന്റെ അടിത്തറയിളക്കും; അഡ്വ. കെ പ്രവീണ്‍കുമാര്‍ 

> **Lead Summary:** **കൂത്താളി :** കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി 'ഒരുക്കം 25' നിശാക്യാമ്പ് സംഘടിപ്പിച്ചു. കൂത്താളി യുപി സ്‌കൂളില്‍ നടന്ന പരിപാടി ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്താളി :** കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി 'ഒരുക്കം 25' നിശാക്യാമ്പ് സംഘടിപ്പിച്ചു. കൂത്താളി യുപി സ്‌കൂളില്‍ നടന്ന പരിപാടി ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡുകള്‍ വെട്ടി മുറിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ചട്ടലംഘനങ്ങള്‍ക്ക് ജനങ്ങള്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമായ വോട്ട് കൊണ്ട് മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയുള്ള ഇടതുമുന്നണിയുടെ തെറ്റായ നീക്കങ്ങള്‍ക്കെതിരെ യുഡിഎഫ് ശക്തമായ ബഹുജനപ്രതിരോധം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മണ്ഡലം പ്രസിഡന്റ് രാജന്‍ കെ പുതിയേടത്ത് അധ്യക്ഷത വഹിച്ചു. ബാബു രാജ് ചെങ്ങോട്ട് കാവ് ക്ലാസ്സ് നയിച്ചു. സത്യന്‍ കടിയങ്ങാട്, തണ്ടോറ ഉമ്മര്‍, ഇ.ടി സത്യന്‍, പി.സി രാധാകൃഷ്ണന്‍, സി പ്രേമന്‍, മോഹന്‍ ദാസ് ഓണിയില്‍, സി.കെ ബാലന്‍, പി.കെ ശ്രീധരന്‍, ബാബു പള്ളിക്കൂടം, ശ്രീവിലാസ് വിനോയ്, എ.കെ ചന്ദ്രന്‍, മഹിമ രാഘവന്‍ നായര്‍, എം.കെ കുഞ്ഞബ്ദുള്ള, സായൂജ് അമ്പലക്കണ്ടി, പി.വി പത്മാവതി, പ്രസി ആര്‍പ്പം കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295587/anti-government-sentiment-will-shake-the-foundation-of-the-left-government-adv-k-praveen-kumar)