---
title: "നിലമ്പൂര്‍ തിരഞ്ഞെടുപ്പ് അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പ്രതിഷേധം പ്രതിഫലിക്കും; ദീപാ ദാസ് മുന്‍ഷി"
english_title: "Nilambur election will reflect the protests of the lower classes; Deepa Das Munshi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295600/nilambur-election-will-reflect-the-protests-of-the-lower-classes-deepa-das-munshi"
published_at: "2025-06-11T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68492ff056656_munshii.jpg"
keywords: []
---

# നിലമ്പൂര്‍ തിരഞ്ഞെടുപ്പ് അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പ്രതിഷേധം പ്രതിഫലിക്കും; ദീപാ ദാസ് മുന്‍ഷി

> **Lead Summary:** **മുയിപ്പോത്ത് :** നിതിന്‍ ചന്ദ്രന്‍ സ്മാരക മന്ദിരവും തിയ്യറോത്ത് മൊയ്തീന്‍ കോണ്‍ഗ്രസ് ഭവനും ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**മുയിപ്പോത്ത് :** നിതിന്‍ ചന്ദ്രന്‍ സ്മാരക മന്ദിരവും തിയ്യറോത്ത് മൊയ്തീന്‍ കോണ്‍ഗ്രസ് ഭവനും ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജനവിരുദ്ധതയുടെ പേരില്‍ പരസ്പരം മത്സരിക്കുന്ന കേന്ദ്ര കേരള സര്‍ക്കാറുകള്‍ക്കെതിരെ വിധിയെഴുതാന്‍ ജനം കാത്തിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ ഡിസിസി പ്രസിഡണ്ട് കെ പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ രവീന്ദ്രന്‍ കിഴക്കയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് ജില്ലാ പഞ്ചായത്ത് അംഗം ദുല്‍കിഫില്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, ഇ അശോകന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി രാമചന്ദ്രന്‍, വി.ബി രാജേഷ്, പിലാക്കാട്ട് ശങ്കരന്‍, കെ.പി സുജാത, കെ.പി നജീബ്, എ.കെ ഉമ്മര്‍, ജസ്മിനാ മജീദ്, അഖില്‍ ഹരികൃഷ്ണന്‍, പി.പി ഗോപാലന്‍, കെ.ടി അമീര്‍, കോച്ചേരി കരിം തുടങ്ങിയവര്‍ സംസാരിച്ചു. വി.കെ നൗഫല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295600/nilambur-election-will-reflect-the-protests-of-the-lower-classes-deepa-das-munshi)