---
title: "വടകരയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും തോക്ക് കണ്ടെത്തി "
english_title: "Gun found in parked car in Vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295613/gun-found-in-parked-car-in-vadakara"
published_at: "2025-06-11T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6849396d1a269_car.jpg"
keywords: []
---

# വടകരയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും തോക്ക് കണ്ടെത്തി 

> **Lead Summary:** **വടകര: **കൈനാട്ടിയില്‍ നിര്‍ത്തിയിട്ട കാറില്‍ തോക്ക് കണ്ടെത്തി. രണ്ട് ദിവസമായി നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയ ദില്ലി രജിസ്‌ട്രേഷനിലുള്ള കാറിലാണ് തോക്ക് കണ്ടെത്തിയത്. നിര്‍ത്തിയിട്ട കാര്‍ കണ്ട് സംശയത്തെ തോന്നിയ പ്രദേശവാസികള്‍ കാറില്‍ നോക്കിയപ്പോഴാണ് കാറിനുള്ളില്‍ തോക്ക് കണ്ടത്. ഉടന്‍ പൊലീസിന്റെ വിവരമറിയിച്ചു. വടകര പൊലീസ് സ്ഥലത്തെത്തി.

## Article Content

**വടകര: **കൈനാട്ടിയില്‍ നിര്‍ത്തിയിട്ട കാറില്‍ തോക്ക് കണ്ടെത്തി. രണ്ട് ദിവസമായി നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയ ദില്ലി രജിസ്‌ട്രേഷനിലുള്ള കാറിലാണ് തോക്ക് കണ്ടെത്തിയത്. നിര്‍ത്തിയിട്ട കാര്‍ കണ്ട് സംശയത്തെ തോന്നിയ പ്രദേശവാസികള്‍ കാറില്‍ നോക്കിയപ്പോഴാണ് കാറിനുള്ളില്‍ തോക്ക് കണ്ടത്. ഉടന്‍ പൊലീസിന്റെ വിവരമറിയിച്ചു. വടകര പൊലീസ് സ്ഥലത്തെത്തി.

പൊലീസ് കാര്‍ ഉടമകളുമായി ബന്ധപ്പെട്ടപ്പോള്‍ കളിത്തോക്കാണെന്ന മറുപടിയാണ് പൊലീസിന് നല്‍കിയത്. കാര്‍ തകരാറായതിനാല്‍ റോഡില്‍ നിര്‍ത്തിയതെന്നും പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. ഉടമയോട് വടകര പൊലീസില്‍ ഹാജരാകാന്‍ ആവശ്യപെട്ടിട്ടുണ്ട്.

പരിശോധനകള്‍ക്ക് ശേഷമേ തോക്ക് യാഥാര്‍ത്ഥ തോക്കാണോയെന്ന് പറയാന്‍ കഴിയുകയുള്ളുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295613/gun-found-in-parked-car-in-vadakara)