---
title: "വയോജനങ്ങള്‍ക്കുള്ള സഹായ ഉപകരണ വിതരണം"
english_title: "Distribution of assistive devices for the elderly"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295628/distribution-of-assistive-devices-for-the-elderly"
published_at: "2025-06-11T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68494f7817357_CHERUVANNUR.JPG"
keywords: []
---

# വയോജനങ്ങള്‍ക്കുള്ള സഹായ ഉപകരണ വിതരണം

> **Lead Summary:** **ചെറുവണ്ണൂര്‍:** ഗ്രാമപഞ്ചായത്തിലെ 2024-25 വാര്‍ഷിക പദ്ധതിയായ വയോജനങ്ങള്‍ക്കുള്ള സഹായ ഉപകരണ വിതരണം സംഘടിപ്പിച്ചു.ചടങ്ങ്ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട്എന്‍.ടി ഷിജിത് ഉദ്ഘടാനം ചെയ്തു.

## Article Content

**ചെറുവണ്ണൂര്‍:** ഗ്രാമപഞ്ചായത്തിലെ 2024-25 വാര്‍ഷിക പദ്ധതിയായ വയോജനങ്ങള്‍ക്കുള്ള സഹായ ഉപകരണ വിതരണം സംഘടിപ്പിച്ചു.ചടങ്ങ്ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട്എന്‍.ടി ഷിജിത് ഉദ്ഘടാനം ചെയ്തു.

വൈസ് പ്രസിഡണ്ട് ആദില നിബ്രാസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. മോനിഷ ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ആര്‍ രാഘവന്‍, വാര്‍ഡ് അംഗങ്ങളായ ബാലകൃഷ്ണന്‍, എ.കെ ഉമ്മര്‍, ഇ.കെ സുബൈദ, രഘുനാഥ്, വി.പി പ്രവിത, ഷൈജ ഇ ടി പ്രവിത, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നീതു വര്‍ഗ്ഗീസ്, ഇ. ഹസ്‌ന തുടങ്ങിയവര്‍ പങ്കെടുത്തു.

380513 രൂപ ചിലവഴിച്ച് 28 ഗുണഭോക്താക്കള്‍ക്കായി ഹിയറിംഗ് എയ്ഡ്, ചാരിയിരിക്കുന്ന വീല്‍ചെയര്‍, ഫോള്‍ഡിംഗ് വാക്കര്‍ എന്നിവ വിതരണം ചെയ്തു .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295628/distribution-of-assistive-devices-for-the-elderly)