---
title: " ദേശീയ പ്രക്ഷോഭം; പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി"
english_title: "National protest; March and dharna held at the post office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295653/national-protest-march-and-dharna-held-at-the-post-office"
published_at: "2025-06-11T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684962ca97996_march.jpg"
keywords: []
---

#  ദേശീയ പ്രക്ഷോഭം; പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

> **Lead Summary:** **മേപ്പയ്യൂര്‍:** ബികെഎംയു ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍:** ബികെഎംയു ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

കര്‍ഷക തൊഴിലാളികള്‍ക്ക് സമഗ്ര ദേശീയ നിയമം നടപ്പിലാക്കുക, സ്വകാര്യ മേഖലയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക, തൊഴിലുറപ്പ് ദിനങ്ങള്‍ ഇരുന്നൂറാക്കി ഉയര്‍ത്തുക, വേതനം 700 ആക്കി വര്‍ദ്ധിപ്പിക്കുക, പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുക, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ആറായിരം രൂപയാക്കുക, ഭൂരഹിതര്‍ക്ക് ഭൂമി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മേപ്പയ്യൂര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.

ധര്‍ണ്ണാ സമരം ബികെഎംയു ജില്ലാ പ്രസിഡണ്ട് പി.കെ കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ബാബു കൊളക്കണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പി. ബാലഗോപാലന്‍, കെ.വി നാരായണന്‍, എം.കെ രാമചന്ദ്രന്‍, കെ. ജയരാജ്, കെ.കെ രവീന്ദ്രന്‍, വി.കെ നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മാര്‍ച്ചിന് സി.കെ ശ്രീധരന്‍, സി.കെ. ലൈജു, കെ.സി കുഞ്ഞിരാമന്‍, കെ.എം കഞ്ഞിക്കണ്ണന്‍, യു സത്യന്‍, ചന്ദ്രിക, എം.സി രമേശന്‍, ബി. ജയരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295653/national-protest-march-and-dharna-held-at-the-post-office)