---
title: " കേരള പ്രൈമറി കോ-ഓപ്പററ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് സമ്മേളനം "
english_title: "Kerala Primary Co-operative Service Pensioners Association Koyilandy Taluk Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295659/kerala-primary-co-operative-service-pensioners-association-koyilandy-taluk-conference"
published_at: "2025-06-11T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684967e061197_trt.jpg"
keywords: []
---

#  കേരള പ്രൈമറി കോ-ഓപ്പററ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് സമ്മേളനം 

> **Lead Summary:** **മേപ്പയ്യൂര്‍: **കേരള പ്രൈമറി കോ-ഓപ്പററ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍: **കേരള പ്രൈമറി കോ-ഓപ്പററ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു.

വിരമിച്ച സഹകരണ സംഘം ജീവനക്കാരുടെ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌ക്കരിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മിനിമം പെന്‍ഷന്‍ പതിനായിരം രൂപ ആക്കണമെന്നും താലൂക്ക് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. മേപ്പയൂരില്‍ നടന്ന സമ്മേളന ഡിസിസി ജനറല്‍ സെക്രട്ടറി ഇ. അശോകന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. വത്സന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി വി. സുന്ദരന്‍, സംസ്ഥാന കമ്മറ്റി അംഗം പുക്കാട്ട് ബാബുരാജ്, ജില്ലാപ്രസിഡന്റ് ശ്രീകുമാര്‍, ടി.പി. രാഘവന്‍, മൂടാടി ശ്രീധരന്‍, രാജീവന്‍ നടുവണ്ണൂര്‍, കണാരന്‍ പാലേരി, കുഞ്ഞോത്ത് രാഘവന്‍, ദാമോധരന്‍ നായര്‍ കീഴരിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി കെ.വി വത്സന്‍ പ്രസിഡണ്ട്, കെ. ദേവി വൈസ് പ്രസിഡന്റ്, ബാലകൃഷ്ണക്കുറുപ്പ് സെക്രട്ടറി, കണാരന്‍ പാലേരി ജോയിന്റ് സെക്രട്ടറി, ഹമീദ് പാലേരി ഖജാന്‍ജി എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295659/kerala-primary-co-operative-service-pensioners-association-koyilandy-taluk-conference)