---
title: " ഡോക്ടര്‍ ചമഞ്ഞ മുതുകാട് സ്വദേശി പൊലീസിന്റെ പിടിയില്‍"
english_title: "Muthukad native posing as fake doctor arrested by police at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295669/muthukad-native-posing-as-fake-doctor-arrested-by-police-at-perambra"
published_at: "2025-06-11T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684982a598dc8_xa.JPG"
keywords: []
---

#  ഡോക്ടര്‍ ചമഞ്ഞ മുതുകാട് സ്വദേശി പൊലീസിന്റെ പിടിയില്‍

> **Lead Summary:** പേരാമ്പ്ര: ഡോക്ടര്‍ ചമഞ്ഞ മുതുകാട് സ്വദേശി വയനാട് പൊലീസിന്റെ പിടിയില്‍. പേരാമ്പ്ര മുതുകാട് സ്വദേശി മൂലയില്‍ ജോബിന്‍ ആണ് വയനാട് അമ്പലവയല്‍ പൊലീസിന്റെ പിടിയിലായത്. വയനാട്ടിലെ സ്വകാര്യആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് ജോലി ചെയ്തുവരുകയായിരുന്ന യുവാവിനെ പേരാമ്പ്രയിലെ വാടക വീട്ടില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്.

## Article Content

പേരാമ്പ്ര: ഡോക്ടര്‍ ചമഞ്ഞ മുതുകാട് സ്വദേശി വയനാട് പൊലീസിന്റെ പിടിയില്‍. പേരാമ്പ്ര മുതുകാട് സ്വദേശി മൂലയില്‍ ജോബിന്‍ ആണ് വയനാട് അമ്പലവയല്‍ പൊലീസിന്റെ പിടിയിലായത്. വയനാട്ടിലെ സ്വകാര്യആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് ജോലി ചെയ്തുവരുകയായിരുന്ന യുവാവിനെ പേരാമ്പ്രയിലെ വാടക വീട്ടില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന ജോബിന്‍ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ എന്ന വ്യാജേനയാണ് രോഗികളെ ചികിത്സിച്ചിരുന്നത് എന്നാണ് ലഭിച്ച വിവരം. അമ്പലവയല്‍ പൊലീസിന് ലഭിച്ച് പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്ര കല്ലോട് വാടകവീട്ടില്‍ കഴിയുകയായിരുന്ന ജോബിനെ പൊലീസ് പിടികൂടിയത്. പേരാമ്പ്രയിലെയും പരിസരപ്രദേശങ്ങളിലും നിരവധി സ്വകാര്യ ആശുപത്രികളില്‍ ജോബിന്‍ നഴ്സ് ആയി ജോലി ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295669/muthukad-native-posing-as-fake-doctor-arrested-by-police-at-perambra)