---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും ഉന്നത വിജയികളെ ആദരിക്കലും"
english_title: "Pembayaran Pinjaman Anda Pembayaran Pinjaman Anda സംഗമവും Layanan Pelanggan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295714/pembayaran-pinjaman-anda-pembayaran-pinjaman-anda-layanan-pelanggan"
published_at: "2025-06-12T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a1ffcf2294_PERA.JPG"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും ഉന്നത വിജയികളെ ആദരിക്കലും

> **Lead Summary:** **പേരാമ്പ്ര :** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും ഉന്നത വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു

## Article Content

**പേരാമ്പ്ര :** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും ഉന്നത വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു

പേരാമ്പ്ര സുരഭി അവന്യൂവിൽ നടന്ന പരിപാടി കെവിവിഇഎസ് ജില്ലാ പ്രസിഡണ്ട് പി.കെ.ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് സുരേഷ് ബാബു കൈലാസ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി മുനീർ അർശ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സലിം മണവയൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

കുടുംബ സംഗമം പേരാമ്പ്ര ഡിവൈഎസ്പി എൻ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാര സമർപ്പണവും നടത്തി. ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ കമ്മന, നിയോജകമണ്ഡലം പ്രസിഡൻ്റ് ഷരീഫ് ചീക്കിലോട്, വിജയലക്ഷ്മി നമ്പ്യാർ, രാജൻ ഒതയോത്ത്, സലിം മണവയൽ, മുനീർ അർശ്, സാജിത്ത് വുരാളത്ത്, ബാദുഷ അബ്ദുൽ സലാം, സി.എം.അഹമ്മദ് കോയ, പി.കെ.രാജീവൻ, എൻ.പി. വിധു, പാരഡൈസ് മുസ്തഫ, ടി.കെ. പ്രകാശൻ, സുരേഷ് വീലിംഗ്, വി.എൻ. നൗഫൽ, സോമൻ നായർ കക്കാട്, മുഹമ്മദ് കിങ്, ഫിറാസ് കല്ലാട്ട്, ജലജ ചന്ദ്രൻ, സന്ദീപൻ കോരൻ കണ്ടി തുടങ്ങിയവർ സംസാരിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി ഒ.പി മുഹമ്മത് സ്വാഗതം പറഞ്ഞ ചടങ്ങിന് വൈപ്രസിഡണ്ട് സാജിദ് ഊരാളത്ത് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാ പരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295714/pembayaran-pinjaman-anda-pembayaran-pinjaman-anda-layanan-pelanggan)