---
title: "പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കാന്‍ അനുമതി"
english_title: "Permission to complete Poozhithodu-Padinjarinthara road investigation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295792/permission-to-complete-poozhithodu-padinjarinthara-road-investigation"
published_at: "2025-06-12T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a891f58a0b_ROAD.JPG"
keywords: []
---

# പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കാന്‍ അനുമതി

> **Lead Summary:** **പേരാമ്പ്ര: **വയനാട്ടിലേക്കുള്ള ചുരമില്ലാ ബദല്‍പാതയായ പുഴിത്തോട് പടിഞ്ഞാറത്തറ റോഡിന്റെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചതായി ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **വയനാട്ടിലേക്കുള്ള ചുരമില്ലാ ബദല്‍പാതയായ പുഴിത്തോട് പടിഞ്ഞാറത്തറ റോഡിന്റെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചതായി ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.

റോഡിന്റെ പ്രവൃത്തിക്കായി പൊതുമരാമത്ത് 1.5 കോടി രൂപ അനുവദിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രവൃത്തി ഏറ്റെടുക്കുകയും പടിഞ്ഞാറത്തറ ഭാഗത്ത് ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

വനമേഖലയായതിനാല്‍ വനം വകുപ്പിന്റെ അനുമതിയോടെയാണ് പടിഞ്ഞാറത്തറ ഭാഗത്ത് ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കിയത്. മലബാര്‍ വന്യജീവിസ ങ്കേതത്തിന്റെ ഭാഗമായതിനാല്‍ പൂഴിത്തോട് ഭാഗത്ത് ഇന്‍വെസ്റ്റിഗേഷന് പൊതുമരാമത്ത് വകുപ്പിന് അനുമതി ലഭിച്ചിരുന്നില്ല.

ചക്കിട്ട പാറ പഞ്ചായത്തിലെ മുതുകാട് കേന്ദ്രമായി ആരംഭിക്കുന്ന ബയോജിക്കല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട് മെയ് 22ന് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്ത പുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ എംഎല്‍എ നടത്തിയ ഇടപെടലിനെതുടര്‍ന്ന് ഇപ്പോള്‍ പടിഞ്ഞാറത്തറ റോഡ് ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കാന്‍അനുമതി ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295792/permission-to-complete-poozhithodu-padinjarinthara-road-investigation)