---
title: "സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരിക്ക്"
english_title: "Accident: Private bus and tourist bus collide; 85 injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295801/accident-private-bus-and-tourist-bus-collide-85-injured"
published_at: "2025-06-12T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a8fb52b3b7_buss.JPG"
keywords: []
---

# സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരിക്ക്

> **Lead Summary:** **മാന്തവാടി: **വയനാട് കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 85 പേര്‍ക്ക് പരിക്ക്. തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തിന് എത്തിയവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ആരുടെയും പരുക്ക് സാരമുള്ളതല്ല.

## Article Content

**മാന്തവാടി: **വയനാട് കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 85 പേര്‍ക്ക് പരിക്ക്. തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തിന് എത്തിയവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ആരുടെയും പരുക്ക് സാരമുള്ളതല്ല.

ഇവരില്‍ 30 ഓളം പേരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 12 പേര്‍ കാട്ടിക്കുളത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും ചികിത്സയിലാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.

ഇന്ന് കാലത്താണ് അപകടം നടന്നത്. മാനന്തവാടിയില്‍ നിന്ന് തിരുനെല്ലിയിലേക്ക് പോയ സ്വകാര്യ ബസും തിരുനെല്ലിയില്‍നിന്ന് വന്ന ടൂറിസ്റ്റ് ബസും വളവില്‍ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടകാരണം എന്താണെന്ന് വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295801/accident-private-bus-and-tourist-bus-collide-85-injured)