---
title: "തണല്‍-കരുണയിലെ ഭീമന്‍ തേനീച്ചക്കൂട് തകര്‍ത്ത് കുറ്റ്യാടിയിലെ ദുരന്ത നിവാരണസേന"
english_title: "Kuttiadi Disaster Response Force destroys giant beehive in Thanal-Karuna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295871/kuttiadi-disaster-response-force-destroys-giant-beehive-in-thanal-karuna"
published_at: "2025-06-12T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ad64b4cee4_aytr.JPG"
keywords: []
---

# തണല്‍-കരുണയിലെ ഭീമന്‍ തേനീച്ചക്കൂട് തകര്‍ത്ത് കുറ്റ്യാടിയിലെ ദുരന്ത നിവാരണസേന

> **Lead Summary:** **കടിയങ്ങാട് : **കടിയങ്ങാട് പാലത്ത് തണല്‍-കരുണ റീഹാവിലേഷന്‍ സെന്റര്‍ കാമ്പസില്‍ ഭീഷണിയായി മാറിയ ഭീമന്‍ തേനീച്ച കൂട് നശിപ്പിച്ചു. തണല്‍-കരുണ റീഹാവിലേഷന്‍ സെന്റ മട്ടുപാവില്‍ വിരുന്നെത്തിയ ഭീമന്‍ കാട്ടുതേനീച്ച കൂട് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വന്‍ ഭീഷണിയായിരുന്നു. കുറ്റ്യാടിയിലെ ദുരന്ത നിവാരണസേന ഇവയെ വേരോടെ പിഴുതെറിഞ്ഞത് വന്‍ ആശ്വാസമായി.

## Article Content

**കടിയങ്ങാട് : **കടിയങ്ങാട് പാലത്ത് തണല്‍-കരുണ റീഹാവിലേഷന്‍ സെന്റര്‍ കാമ്പസില്‍ ഭീഷണിയായി മാറിയ ഭീമന്‍ തേനീച്ച കൂട് നശിപ്പിച്ചു. തണല്‍-കരുണ റീഹാവിലേഷന്‍ സെന്റ മട്ടുപാവില്‍ വിരുന്നെത്തിയ ഭീമന്‍ കാട്ടുതേനീച്ച കൂട് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വന്‍ ഭീഷണിയായിരുന്നു. കുറ്റ്യാടിയിലെ ദുരന്ത നിവാരണസേന ഇവയെ വേരോടെ പിഴുതെറിഞ്ഞത് വന്‍ ആശ്വാസമായി.

ടെറസിന്റെ മുകളിലെ തേനീച്ചക്കൂട് കഴിഞ്ഞ ദിവസമാണ് സ്‌കൂളിലെ അധ്യാപകരുടെ കണ്ണില്‍പെടുന്നത്. കടന്നല്‍ തണലിലെ മക്കള്‍ക്ക് ഭീഷണിയായ സാഹചര്യത്തിലാണ് തണല്‍ സെക്രട്ടറി പി.പി. അമ്മദ് കുറ്റ്യാടിയിലെ ദുരന്ത നിവാരണസേനയെ വിവരമറിയിച്ചത്. തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തുകയും ഭീമന്‍ തേനീച്ച കൂട്ടത്തെ വേരോടെ പിഴുതെറിയുകയും ചെയ്തു.

ദുരന്ത നിവാരണസേന ചെയര്‍മാന്‍ ബഷീര്‍ നരേങ്കോട്, ടി.കെ.വി ഹഖീം, എം.എം നാസര്‍, ഷറഫുദ്ദീന്‍ തളിക്കര തുടങ്ങിയവര്‍ ചേര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രിയോടെ സാഹസികമായി കൂട് തകര്‍ത്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295871/kuttiadi-disaster-response-force-destroys-giant-beehive-in-thanal-karuna)