---
title: "ചേനായി കടവ് പാലം: ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും വിപുലമായ യോഗം നാളെ"
english_title: "Chennai Kadavu Bridge: Extensive meeting of people's representatives and locals tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29588/chennai-kadavu-bridge-extensive-meeting-of-peoples-representatives-and-locals-tomorrow"
published_at: "2022-03-03T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220d64084839_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ചേനായി കടവ് പാലം: ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും വിപുലമായ യോഗം നാളെ

> **Lead Summary:** ** പേരാമ്പ്ര**: പേരാമ്പ്ര-വേളം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എടവരാട് - വേളം പെരുവയല്‍ നിവാസികളുടെ ചിരകാല സ്വപ്നമായ 'ചേനായി കടവ് പാലം' യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിളിച്ച ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും വിപുലമായ യോഗം നാളെ വൈകുന്നേരം 6 മണിക്ക് എടവരാട് ചേനായി എഎംഎല്‍പി സ്‌കൂളില്‍ ചേരും.

## Article Content

** പേരാമ്പ്ര**: പേരാമ്പ്ര-വേളം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എടവരാട് - വേളം പെരുവയല്‍ നിവാസികളുടെ ചിരകാല സ്വപ്നമായ 'ചേനായി കടവ് പാലം' യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിളിച്ച ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും വിപുലമായ യോഗം നാളെ വൈകുന്നേരം 6 മണിക്ക് എടവരാട് ചേനായി എഎംഎല്‍പി സ്‌കൂളില്‍ ചേരും.

യോഗത്തില്‍ പേരാമ്പ്ര എഎല്‍എ ടി.പി. രാമകൃഷ്ണന്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.ബാബു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം.ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ടി. അഷ്‌റഫ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീലജ പുതിയെടുത്ത്, റസ്മിന തങ്കേക്കണ്ടി എന്നിവര്‍ പങ്കെടുക്കും.

പരിപാടി വിജയിപ്പിക്കുന്നതിനായി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ശ്രീലജ പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു.

എന്‍. പത്മജന്‍ അദ്ധ്യക്ഷനായി. ടി.കെ. കുഞ്ഞമ്മത് ഫൈസി, കെ. കുഞ്ഞബ്ദുല്ല, അഡ്വ.മുഹമ്മദ്, ഒ. കുഞ്ഞികൃഷ്ണക്കുറുപ്പ്, കെ.എം. സുധാകരന്‍, വി.പി. രാജന്‍, കെ.പി.നിഷ, കെ.പി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29588/chennai-kadavu-bridge-extensive-meeting-of-peoples-representatives-and-locals-tomorrow)