---
title: "കെ.എസ് മൗലവി മെമ്മോറിയല്‍ മെഗാ പ്രോജക്റ്റ് പ്രഖ്യാപനം നാളെ"
english_title: "KS Maulavi Memorial Mega Project Announcement Tomorrow at velliyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295883/ks-maulavi-memorial-mega-project-announcement-tomorrow-at-velliyur"
published_at: "2025-06-12T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684af31e060ad_chy.JPG"
keywords: []
---

# കെ.എസ് മൗലവി മെമ്മോറിയല്‍ മെഗാ പ്രോജക്റ്റ് പ്രഖ്യാപനം നാളെ

> **Lead Summary:** **പേരാമ്പ്ര : **പത്ത് വര്‍ഷമായി നൊച്ചാട് പ്രദേശത്ത് വിദ്യാഭ്യാസ ജീവ കാരുണ്യ രംഗത്ത് ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന ഹരിത വേദി ജിസിസി റിലീഫ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കെഎസ് മൗലവിയുടെ പേരില്‍ ആരംഭിക്കുന്ന മെഗാ പ്രൊജക്റ്റ് ഹാവെക്‌സ് ഹരിത വേദി കെ എസ് മൗലവി മെമ്മോറിയല്‍ ആരോഗ്യ സാമൂഹ്യ കേന്ദ്രം പ്രഖ്യാപനവും കുടുംബ സംഗമവും പ്രതിഭകള്‍ക്കുള്ള ആദരവും നാളെ വൈകീട്ട് 5.30 മുതല്‍ വെള്ളിയൂര്‍ ഹിമായ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കും.

## Article Content

**പേരാമ്പ്ര : **പത്ത് വര്‍ഷമായി നൊച്ചാട് പ്രദേശത്ത് വിദ്യാഭ്യാസ ജീവ കാരുണ്യ രംഗത്ത് ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന ഹരിത വേദി ജിസിസി റിലീഫ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കെഎസ് മൗലവിയുടെ പേരില്‍ ആരംഭിക്കുന്ന മെഗാ പ്രൊജക്റ്റ് ഹാവെക്‌സ് ഹരിത വേദി കെ എസ് മൗലവി മെമ്മോറിയല്‍ ആരോഗ്യ സാമൂഹ്യ കേന്ദ്രം പ്രഖ്യാപനവും കുടുംബ സംഗമവും പ്രതിഭകള്‍ക്കുള്ള ആദരവും നാളെ വൈകീട്ട് 5.30 മുതല്‍ വെള്ളിയൂര്‍ ഹിമായ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കും.

പാണക്കാട് സയ്യിദ് മുനവ്വിറലി അലി ശിഹാബ് തങ്ങള്‍ ഹാവെക്‌സ് പ്രോജക്റ്റ് പ്രഖ്യാപനം നടത്തും. പ്രമുഖ പ്രഭാഷകനും ഭാരതീയാര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. റാഷിദ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തും. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പ്രതിഭകള്‍ക്ക് ആദരം നല്‍കും. സിഎച്ച് സെന്റര്‍ പാലിയേറ്റീവ് പരിശീലനം പൂര്‍ത്തിയാക്കിയ വോളന്റീര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, മെഡിക്കല്‍ ടൂള്‍ കൈമാറ്റം , നിര്‍ദിഷ്ട പ്രോജക്റ്റിന് വേണ്ടി എ.കെ ഇബ്രാഹിം ഫാമിലി കൈമാറുന്ന ഭൂമിയുടെ രേഖ കൈമാറ്റം എന്നിവ നടക്കും.

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത്, സെക്രെട്ടറി സി.പി.എ അസീസ്, സിഎച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി എം.വി സിദ്ധീഖ്, ബപ്പന്‍ കുട്ടി നടുവണ്ണൂര്‍, ആര്‍.കെ മുനീര്‍, ടി.കെ.എ ലത്തീഫ്, ഡോ. കെ.എം നസീര്‍, ഡോ. പി.എം ഷംസീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295883/ks-maulavi-memorial-mega-project-announcement-tomorrow-at-velliyur)