---
title: "കാലവര്‍ഷം കനക്കുന്നു; കോഴിക്കോട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഓറഞ്ച് അേലര്‍ട്ട്"
english_title: "Monsoon is getting heavier; Orange alert in four districts including Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295979/monsoon-is-getting-heavier-orange-alert-in-four-districts-including-kozhikode"
published_at: "2025-06-13T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bca50104f2_MAYWA.JPG"
keywords: []
---

# കാലവര്‍ഷം കനക്കുന്നു; കോഴിക്കോട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഓറഞ്ച് അേലര്‍ട്ട്

> **Lead Summary:** **തിരുവനന്തപുരം: **കാലവര്‍ഷം സജീവമാകുന്നു കോഴിക്കോട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം കാലവര്‍ഷം സജീവമാകുന്നു കേരളത്തില്‍ അടുത്ത അഞ്ചു ദിവസത്തേക്ക് വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

## Article Content

**തിരുവനന്തപുരം: **കാലവര്‍ഷം സജീവമാകുന്നു കോഴിക്കോട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം കാലവര്‍ഷം സജീവമാകുന്നു കേരളത്തില്‍ അടുത്ത അഞ്ചു ദിവസത്തേക്ക് വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

നാളെ കോഴിക്കോട,് വയനാട് ,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴയുടെ പശ്ചാത്തലത്തില്‍ ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. അതേസമയം തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കി.

ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ കേരളത്തില്‍ മണിക്കൂറില്‍ പരമാവധി 50- 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാവാന്‍ സാധ്യതയുണ്ട്. കാറ്റിന്റെ സാധ്യത കണക്കിലെടുത്ത് കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ച വരെ മത്സ്യബന്ധന വിലക്കേര്‍പ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്‍കൂര്‍ പ്രവചന പ്രകാരം ജൂണ്‍ 13 -19വരെ സാധാരണ ഈ കാലയളവില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴക്കാണ് സാധ്യത.

കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടി വീഴാനുള്ള സാധ്യത കണക്കിലെടുത്ത് ഏതെങ്കിലും അപകടം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295979/monsoon-is-getting-heavier-orange-alert-in-four-districts-including-kozhikode)