---
title: "കുട്ടി പരീക്ഷണങ്ങളുമായി മുയിപ്പോത്ത് എം.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ "
english_title: "Muipot MUP School students with child experiments"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29599/muipot-mup-school-students-with-child-experiments"
published_at: "2022-03-03T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220de0e91124_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കുട്ടി പരീക്ഷണങ്ങളുമായി മുയിപ്പോത്ത് എം.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **പേരാമ്പ്ര:** ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് മുയിപ്പോത്ത് എം.യു.പി സ്‌കൂളില്‍ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്ര ദിനാചരണം നടത്തി. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് മുയിപ്പോത്ത് എം.യു.പി സ്‌കൂളില്‍ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്ര ദിനാചരണം നടത്തി. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ സി.വി രാമന്‍ 'ഡോക്യുമെന്ററി' പ്രദര്‍ശനം, ശാസ്ത്ര ക്വിസ്, സി.വി രാമന്‍ ജീവചരിത്രകുറിപ്പ് തയ്യാറാക്കല്‍, പരീക്ഷണോത്സവം തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു.

പരിപാടിയില്‍ പിടിഎ എക്‌സിക്യൂട്ടീവ് അംഗം സുനില്‍കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് സജിത , എസ്ആര്‍ജി കണ്‍വീനര്‍ സതീദേവി, സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് മാഷ്, ശാസ്ത്ര ക്ലബ്ബിന്റെ കണ്‍വീനര്‍ എ.കെ അബ്ദുല്‍ ഹസീബ്, വിനോദ് കുമാര്‍, ആദര്‍ശ്, അക്ഷയ്, ജെസീം, എം.കെ അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29599/muipot-mup-school-students-with-child-experiments)