---
title: "ക്രിയേറ്റീവ് കോര്‍ണര്‍; ജിയുപിഎസ് വാളൂരില്‍ ഏകദിന ശില്പശാല"
english_title: "Creative Corner; One-day workshop at GUPS Valoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296017/creative-corner-one-day-workshop-at-gups-valoor"
published_at: "2025-06-13T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bf8bfaed96_NNNN.JPG"
keywords: []
---

# ക്രിയേറ്റീവ് കോര്‍ണര്‍; ജിയുപിഎസ് വാളൂരില്‍ ഏകദിന ശില്പശാല

> **Lead Summary:** **പേരാമ്പ്ര **:സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ 5,6,7 ക്ലാസ്സുകളിലെ കുട്ടികള്‍ ക്ലാസ് റൂം വിഷയങ്ങളിലൂടെ നേടിയ ആശയങ്ങളും ഗവേഷണ മനോഭാവവും സംയോജിപ്പിച്ചുകൊണ്ടുള്ള നൂതനകര്‍മ്മ പദ്ധതിയായ ക്രിയേറ്റീവ് കോര്‍ണറിന്റെ ഭാഗമായി ജിയുപിഎസ് വാളൂരില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര **:സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ 5,6,7 ക്ലാസ്സുകളിലെ കുട്ടികള്‍ ക്ലാസ് റൂം വിഷയങ്ങളിലൂടെ നേടിയ ആശയങ്ങളും ഗവേഷണ മനോഭാവവും സംയോജിപ്പിച്ചുകൊണ്ടുള്ള നൂതനകര്‍മ്മ പദ്ധതിയായ ക്രിയേറ്റീവ് കോര്‍ണറിന്റെ ഭാഗമായി ജിയുപിഎസ് വാളൂരില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയുടെയും എസ്എസ്‌കെയുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ശില്പശാലയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സി.കെ പാത്തുമ്മ നിര്‍വ്വഹിച്ചു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് അധ്യക്ഷത വഹിച്ചു. വിവിധ ശാസ്ത്ര വിഷയങ്ങളിലും , വര്‍ക്ക് എക്‌സ്പീരിയനസിലുമുള്ള ആശയങ്ങള്‍ അനുയോജ്യമായ തൊഴില്‍ മേഖലകളുമായി ബന്ധിപ്പിക്കുക വഴി ജീവിത നൈപുണികള്‍ വികസിക്കുകയുംവിവിധ തൊഴില്‍ മേഖലകളിലെ സാധ്യതകളെക്കുറിച്ച് ധാരണ രൂപീകരിക്കുകയും ചെയ്യുന്നു.

കുട്ടികളുടെ ക്രിയാത്മകതയും,ചിന്താശേഷിയും സര്‍ഗാത്മകതയുംഒരുപോലെ പരിപോഷിപ്പിക്കപ്പെടുന്നു. ആദ്യ ഘട്ടത്തില്‍ പേരാമ്പ്ര ബിആര്‍സി പരിധിയില്‍ ജിയുപിഎസ് വാളൂരില്‍ മാത്രമാണ് ക്രീയേറ്റീവ് കോര്‍ണര്‍ അനുവദിച്ചിട്ടുള്ളത്.

ബ്ലോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ കെ. ഷാജിമ പദ്ധതി വിശദീകരണം നടത്തി. പ്രധാന അധ്യാപകര്‍ വി.കെ ബാബുരാജ്, ബിആര്‍സി ട്രെയിനര്‍ ടി.കെ നൗഷാദ്, സ്റ്റാഫ് സെക്രട്ടറി ഷീബ, കുഞ്ഞമ്മദ് , പിടിഎ പ്രസിഡണ്ട് ഷാനവാസ്, എംപിടിഎ പ്രസിഡണ്ട് നസീമ, ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എസ്ആര്‍ജി പി.പി ലിനീഷ്, ഡിആര്‍ജി അനുശ്രീ ചന്ദ്രന്‍, ആര്‍.കെ ഷിഞ്ചു , ദിനേശ് കുമാര്‍ തുടങ്ങിയവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. ശില്പശാലയുടെ ഭാഗമായി മേശ നിര്‍മ്മാണ പ്രവര്‍ത്തനത്തിലാണ് കുട്ടികള്‍ ഏര്‍പ്പെട്ടത്.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗം ഷിനി ടിവി സ്വാഗതം പറഞ്ഞ ചടങ്ങിന് കോ ഓര്‍ഡിനേറ്റര്‍ കെ.കെഎ ദിനേശ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296017/creative-corner-one-day-workshop-at-gups-valoor)