---
title: "വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണ ക്ലാസ് നടത്തി"
english_title: "Awareness class held for students and parents"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296026/awareness-class-held-for-students-and-parents"
published_at: "2025-06-13T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684c037a5cd37_KUTTIKALKK.JPG"
keywords: []
---

# വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണ ക്ലാസ് നടത്തി

> **Lead Summary:** **തലയാട്: **കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ പഠന ക്ലാസ് സംഘടിപ്പിച്ചു. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സജി അഗസ്റ്റിന്‍ ക്ലാസുകള്‍ നടത്തി.

## Article Content

**തലയാട്: **കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ പഠന ക്ലാസ് സംഘടിപ്പിച്ചു. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സജി അഗസ്റ്റിന്‍ ക്ലാസുകള്‍ നടത്തി.

കുട്ടികളുടെ പഠനത്തെ സംബന്ധിച്ചും, ലഹരിയുടെ ഉപയോഗത്തെപ്പറ്റിയും, മൊബൈല്‍ ഫോണ്‍ ഇന്‍സ്റ്റഗ്രാം തുടങ്ങിയവയുടെ തെറ്റായ ഉപയോഗത്തെപ്പറ്റിയും, ലൈസന്‍സ് ഇല്ലാതെ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റിയും അദ്ദേഹം ക്ലാസെടുത്തു.

സ്‌കൂള്‍ പരിസരങ്ങളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടാകുന്ന സംഘട്ടനങ്ങളും ആയതിന്റെ പരിണിതഫലങ്ങളും എസ്‌ഐ രക്ഷിതാക്കളില്‍ ബോധവല്‍ക്കരണം നടത്തി. രക്ഷിതാക്കളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അദ്ദേഹം നല്‍കി. കുട്ടികളുടെ ജീവിതം നശിപ്പിക്കുന്ന ലഹരിയുടെ ഉപയോഗത്തില്‍ നിന്നും കുട്ടികളെ അകറ്റിനിര്‍ത്താനും ജീവിതം ലഹരിയായി എടുക്കാന്‍ അവരെ പ്രാപ്തരാക്കണമെന്നും അദ്ദേഹം രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു. ചടങ്ങില്‍ ജോഷി മണിമല അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപക കെ.എം ബെസി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മിനി ടീച്ചര്‍ നന്ദിയും പറഞ്ഞു. ലഹരി ഉപയോഗം കൊണ്ട്്‌സകൂളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്താണ് പഠന ക്ലാസ് അവസാനിച്ചത്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296026/awareness-class-held-for-students-and-parents)