---
title: "മുഹൈസ് ഫൗണ്ടേഷന്‍ വെള്ളിയൂര്‍ ജനറല്‍ അസംബ്‌ളി"
english_title: "Muhais Foundation Velliyoor General Assembly"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296055/muhais-foundation-velliyoor-general-assembly"
published_at: "2025-06-13T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684c3882f1f0f_ASAtt.JPG"
keywords: []
---

# മുഹൈസ് ഫൗണ്ടേഷന്‍ വെള്ളിയൂര്‍ ജനറല്‍ അസംബ്‌ളി

> **Lead Summary:** **വെള്ളിയൂര്‍:** മുഹൈസ് ഫൗണ്ടേഷന്‍ വെള്ളിയൂര്‍ ജനറല്‍ അസംബ്‌ളി സഘടിപ്പിച്ചു. ചടങ്ങ് സി.എച്ച് ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. എടവന അബ്ദുല്‍മജീദ് അധ്യക്ഷത വഹിച്ചു. ചാലിക്കര മഹല്ല് ഖത്തീബ് അബ്ദുല്‍ മജീദ് നദ്വി മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**വെള്ളിയൂര്‍:** മുഹൈസ് ഫൗണ്ടേഷന്‍ വെള്ളിയൂര്‍ ജനറല്‍ അസംബ്‌ളി സഘടിപ്പിച്ചു. ചടങ്ങ് സി.എച്ച് ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. എടവന അബ്ദുല്‍മജീദ് അധ്യക്ഷത വഹിച്ചു. ചാലിക്കര മഹല്ല് ഖത്തീബ് അബ്ദുല്‍ മജീദ് നദ്വി മുഖ്യ പ്രഭാഷണം നടത്തി.

വാര്‍ഷിക പദ്ധതിയുടെ പ്രഖ്യാപനം ചെയര്‍മാന്‍ ഡോ കെ.എം നസീര്‍ നിര്‍വഹിച്ചു. അന്തരിച്ച ഡോ കെ.വി അബുവിന്റെ സ്മരണക്കായി എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തും. പതിനായിരം രൂപയും മെമെന്റൊയുമാണ് നല്‍കുക.

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും കോമേഴ്സ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് എന്‍ഡോവ്‌മെന്റ് നല്‍കുന്നത്. കെഎം സൂപ്പി, ഡോ. ആര്‍.കെ മുഹമ്മദ് അഷ്റഫ്, ഇ.ടി അബ്ദുല്‍ ഹമീദ്, എടവന ഖാലിദ്, ബുഖാരി, ഇ.ടി മുഹമ്മദ് കോയ, ടി. കെ മുഹമ്മദലി, ഷഹീര്‍ രയരോത്ത് തുടങ്ങിയവര്‍ സാരിച്ചു

. മൂഹൈസ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി നസീര്‍ നൊച്ചാ ട് സ്വാഗതം പറഞ്ഞ ചടങ്ങിന് ക്രെട്ടറി ടി. കെ നൗഷാദ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296055/muhais-foundation-velliyoor-general-assembly)