---
title: "മഹിള കോണ്‍ഗ്രസ് സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി "
english_title: "Women's Congress Signature Campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29610/womens-congress-signature-campaign"
published_at: "2022-03-03T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220ecc43029d_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മഹിള കോണ്‍ഗ്രസ് സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി 

> **Lead Summary:** **പേരാമ്പ്ര**: ഉക്രൈന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി 'കൈ കോര്‍ക്കാം, സമാധാനമുള്ള ലോകത്തിനായി' എന്ന മുദ്രാവാക്യവുമായി മഹിള കോണ്‍ഗ്രസ് പേരാമ്പ്രയിൽ സിഗ്‌നേച്ച്വർ ക്യാമ്പിയിൽ നടത്തി.

## Article Content

**പേരാമ്പ്ര**: ഉക്രൈന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി 'കൈ കോര്‍ക്കാം, സമാധാനമുള്ള ലോകത്തിനായി' എന്ന മുദ്രാവാക്യവുമായി മഹിള കോണ്‍ഗ്രസ് പേരാമ്പ്രയിൽ സിഗ്‌നേച്ച്വർ ക്യാമ്പിയിൽ നടത്തി.

സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം നിയോജകമണ്ഡലം കമ്മിറ്റികളുടെ കീഴില്‍ നടത്തുന്ന സിഗ്‌നേച്ചര്‍ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ക്യാമ്പയിന്റെ നിയോജക മണ്ഡലതല ഉദ്ഘാടനം പ്രശസ്ത ചിത്രകാരനും ശില്പിയുമായ രഞ്ജിത്ത് പട്ടാണിപ്പാറ നിര്‍വ്വഹിച്ചു.

മഹിള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എം സൈറബാനു ആധ്യക്ഷയായി. വി. ആലിസ് മാത്യു, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ ശശി, പി.സി കര്‍ത്ത്യായനി, മിനി വട്ടക്കണ്ടി, ഗീത കല്ലായി, പത്മാവതി, സുമതി, നിഷ, ഇ.സി മിനി, സ്മിത, പി.കെ രാഗേഷ്, രഷിത രാജേഷ്, പി.എസ്. സുനില്‍ കുമാര്‍, പി.എം. പ്രകാശന്‍  എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29610/womens-congress-signature-campaign)