---
title: "ചെറുവണ്ണൂരില്‍ തെരുവുനായ ആക്രമണം; മൂന്നു പേര്‍ക്ക് പരിക്ക്"
english_title: "Stray dog ​​attacks in Cheruvannur; three injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296151/stray-dog-attacks-in-cheruvannur-three-injured"
published_at: "2025-06-14T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d1e85dbd46_dog.JPG"
keywords: []
---

# ചെറുവണ്ണൂരില്‍ തെരുവുനായ ആക്രമണം; മൂന്നു പേര്‍ക്ക് പരിക്ക്

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ടൗണില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്. ഇന്ന് കാലത്ത് 6.30 ഓടെയാണ് സംഭവം. രാവിലെ വിവിധ ആവശ്യങ്ങള്‍ക്കായി ടൗണില്‍ എത്തിയ കുട കുത്തിയില്‍ ഷാഫി , പുളിക്കൂകുയില്‍ ബാലകൃഷ്ണന്‍ , നിരപ്പകുന്നുമ്മല്‍ സുര എന്നിവരെയാണ് നായ കടിച്ചത്. മൂന്ന് പേര്‍ക്കും കാലിനാണ് കടിയേറ്റത്.

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ടൗണില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്. ഇന്ന് കാലത്ത് 6.30 ഓടെയാണ് സംഭവം. രാവിലെ വിവിധ ആവശ്യങ്ങള്‍ക്കായി ടൗണില്‍ എത്തിയ കുട കുത്തിയില്‍ ഷാഫി , പുളിക്കൂകുയില്‍ ബാലകൃഷ്ണന്‍ , നിരപ്പകുന്നുമ്മല്‍ സുര എന്നിവരെയാണ് നായ കടിച്ചത്. മൂന്ന് പേര്‍ക്കും കാലിനാണ് കടിയേറ്റത്.

ഒരാളെ വടകര ആശുപത്രിയിലും മറ്റ് രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നായയെ നാട്ടുകാര്‍ അതിസാഹസികമായി അടിച്ചു കൊന്നു. മറ്റു നായകളേയും കടിച്ചിട്ടുണ്ട്. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296151/stray-dog-attacks-in-cheruvannur-three-injured)