---
title: "കരുതലിന്റെ കരസ്പര്‍ശം ഇന്ന് മുതല്‍; ക്യൂ കെയര്‍ കുറ്റ്യാടിയില്‍ ഉദ്ഘാടനം ചെയ്തു"
english_title: "The touch of care begins today; Q Care inaugurated in Kuttiyadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296158/the-touch-of-care-begins-today-q-care-inaugurated-in-kuttiyadi"
published_at: "2025-06-14T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d21d653cda_q_care2.JPG"
keywords: []
---

# കരുതലിന്റെ കരസ്പര്‍ശം ഇന്ന് മുതല്‍; ക്യൂ കെയര്‍ കുറ്റ്യാടിയില്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടിക്ക് കരുതലിന്റെ കരസ്പര്‍ശം ഇന്ന് മുതല്‍. ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ക്യൂ കെയര്‍ യുനാനി ആയുര്‍വേദ ആശുപത്രി ഇന്ന് കുറ്റ്യാടിയില്‍ ഉദ്ഘാടനം ചെയ്തു. മികച്ച ചികിത്സാ സൗകര്യങ്ങളോടെ നാടിന് ആശ്വാസമാകാന്‍ ക്യൂ കെയര്‍ ഒരുങ്ങി കഴിഞ്ഞു.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടിക്ക് കരുതലിന്റെ കരസ്പര്‍ശം ഇന്ന് മുതല്‍. ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ക്യൂ കെയര്‍ യുനാനി ആയുര്‍വേദ ആശുപത്രി ഇന്ന് കുറ്റ്യാടിയില്‍ ഉദ്ഘാടനം ചെയ്തു. മികച്ച ചികിത്സാ സൗകര്യങ്ങളോടെ നാടിന് ആശ്വാസമാകാന്‍ ക്യൂ കെയര്‍ ഒരുങ്ങി കഴിഞ്ഞു.

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ക്യൂ കെയര്‍ ഉദ്ഘാടനം ചെയ്തു. ഫിസിയോ തെറാപ്പി യൂണിറ്റും, ഫാര്‍മസിയും ഇ.കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്യൂ കെയര്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ സലാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: അബ്ദുള്‍ ഹാദി ക്യൂ കെയറില്‍ ഒരുക്കിയിരിക്കുന്ന ചികിത്സാ സംവിധാനങ്ങളെ കുറിച്ച് വിശദീകരിച്ചു. വാര്‍ഡ് അംഗം എം.കെ മജീദ്, പി.കെ സുരേഷ്, സി.എന്‍ ബാലകൃഷ്ണന്‍, ഒ.പി മഹേഷ്, എം കെ മൊയ്ദു , മനയത്ത് ചന്ദ്രന്‍ , ചന്ദ്രമോഹന്‍ , ലത്തീഫ്, അഷറഫ് ചാത്തോത്ത്, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ക്യൂ കെയര്‍ മാനേജര്‍ അബ്ദുള്‍ ജലീല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എച്ച് ആര്‍ മാനേജര്‍ ആഷിക് നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് 300 പേര്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടന്നു. പ്രസവ ശുശ്രൂഷ, ഉഴിച്ചില്‍ എന്നിങ്ങനെ ആയുര്‍വേദ, യുനാനി മേഖലയിലെ എല്ലാ ചികിത്സാരീതികളും ക്യൂ കെയറില്‍ ലഭ്യമാക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296158/the-touch-of-care-begins-today-q-care-inaugurated-in-kuttiyadi)