---
title: "ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുട്ടി ഒഴുക്കില്‍പ്പെട്ടു; രക്ഷകരായി യുവാക്കള്‍"
english_title: "A child who had come to visit a temple fell into a river; youths rescued him"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296216/a-child-who-had-come-to-visit-a-temple-fell-into-a-river-youths-rescued-him"
published_at: "2025-06-14T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d5ca87d90c_ooooooooooo.JPG"
keywords: []
---

# ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുട്ടി ഒഴുക്കില്‍പ്പെട്ടു; രക്ഷകരായി യുവാക്കള്‍

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ കൊട്ടിയൂരില്‍ ഉത്സവത്തിനെത്തിയ കുട്ടി ഒഴുക്കില്‍പ്പെട്ടു. അപകടത്തില്‍പ്പെട്ട കുട്ടിക്ക് യുവാക്കള്‍ രക്ഷകരായി. ബാവലിപ്പുഴയില്‍ അച്ഛനോടൊപ്പം കുളിക്കുന്നതിനിടെയാണ് പെണ്‍കുട്ടി ഒഴിക്കില്‍പ്പെട്ടത്.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ കൊട്ടിയൂരില്‍ ഉത്സവത്തിനെത്തിയ കുട്ടി ഒഴുക്കില്‍പ്പെട്ടു. അപകടത്തില്‍പ്പെട്ട കുട്ടിക്ക് യുവാക്കള്‍ രക്ഷകരായി. ബാവലിപ്പുഴയില്‍ അച്ഛനോടൊപ്പം കുളിക്കുന്നതിനിടെയാണ് പെണ്‍കുട്ടി ഒഴിക്കില്‍പ്പെട്ടത്.

ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കുട്ടിയുടെ നിലവിളി കേട്ട് വാഹന പാര്‍ക്കിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പിലാത്തറ സ്വദേശികളായ യുവാക്കളാണ് പുഴയിലേക്ക് എത്തി കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296216/a-child-who-had-come-to-visit-a-temple-fell-into-a-river-youths-rescued-him)